Sunday, December 31, 2006

ബക്രീദ് -പുതുവത്സര ആശംസകള്‍


എല്ലാവര്‍ക്കും ബക്രീദ് -പുതുവത്സര ആശംസകള്‍

Friday, December 22, 2006

Oh, jingle bells

ക്രിസ്തുമസ് ...................ഓര്‍മ്മകളുടെ വേലിയേറ്റം...............

സീനിയേര്‍സിനു വേണ്ടി പടക്കം മേടിച്ചത്......................

ജൂണിയേര്‍സിനെക്കൊണ്ട് പടക്കം മേടിപ്പിച്ചത്.....................

കിളിമാന്‍ പറത്തിയ ഒരു വാണം കോളേജിന്റെ ഓഫീസിനെ ലക്ഷ്യമാക്കി പറന്നത്................

വേറൊരെണ്ണത്തിനെ പ്രിന്‍‌സിയുടെ വീടിനെ ലക്ഷ്യമാക്കി പറത്തിയത്.....................................

എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നന്മകളും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.

Thursday, December 21, 2006

മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും...........

മെസ്സില്‍ നിന്ന് നെയ്ചോറും ചിക്കന്‍ കറിയും കഴിച്ച് നോണ്‍വെജിടേറിയന്‍സും നെയ്ചോറും ഗോപീമഞ്ചൂരിയനും കഴിച്ച് വേജിറ്റേറിയന്‍സും വേജിറ്റേറിയന്‍സിനു മാത്രം അവകാശമുണ്ടായിരുന്ന് പായസം സ്നേഹത്തിന്റെ പുറത്ത് പങ്കുവച്ച് സകലമാന ഹോസ്റ്റല്‍ നിവാസികളും അവരവരുടെ സങ്കേതങ്ങളിലേക്ക് മടങ്ങി. ഉള്ള നാണയത്തുട്ടുകള്‍ വാരിയെടുത്ത് ചിലര്‍ ഷം‌ലയിലേക്ക് മതിലുചാടിയും അല്ലാതെയും ലൈംജ്യൂസു കുടിക്കാന്‍ പോയി. ചിലര്‍ സംഘം തിരിഞ്ഞ് ഇരുപത്തെട്ടും അന്‍പത്താറും റമ്മിയും ഒക്കെ കളിക്കാന്‍ കോപ്പു കൂട്ടി. ചിലര്‍ കമ്പ്യൂട്ടറില്‍ സിനിമ കാണാനാരംഭിച്ചു. ചിലര്‍ എയിജ് ഓഫ് എമ്പയേര്‍സ്, കൌണ്ടര്‍ സ്ടൈക്ക് ഇത്ത്യാദി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ആരംഭിച്ചു. ചിലരാകട്ടെ കത്തിയടിയില്‍ മുഴുകി.

കുഞ്ഞിരാമന്റെ മുറിയില്‍ കത്തിയടി നടക്കുകയായി. നാട്ടിന്‍പുറത്തെ ചായക്കടയെ തോല്പിക്കുന്ന സംവാദങ്ങള്‍ അരങ്ങേറി. അതിന്റെ ഇടയില്‍ ഏതൊ ഒരുത്തന്‍ ഒരു ഡയലോഗുവിട്ടു. സുരേഷ് ഗോപിയുടെ വിശ്വപ്രസിദ്ധമായ ഡയലോഗ്.”മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും അമേധ്യവും.......“.
പറഞ്ഞുനിര്‍ത്തിയില്ല അതിനുമുന്‍പേ കുഞ്ഞിരാമന്‍ വീരവാദം മുഴക്കി. “ഞാന്‍ അമേധ്യം കഴിച്ചിട്ടുണ്ട്”.
പെട്ടന്ന് കത്തിയടികളാല്‍ മുഖരിതമായിരുന്ന് അവിടെ സ്മശാനമൂകത പടര്‍ന്നു. കുഞ്ഞിരാമനെ ചിലര്‍ അത്ഭുതത്തോടെയും, ചിലര്‍ സഹതാപത്തോടെയും മറ്റു ചിലര്‍ അറപ്പോടെയും നോക്കി. താനടിച്ച സെല്‍ഫ്‌ഗോളിന്റെ ആഴവും പരപ്പും അപ്പോഴും മനസ്സിലാകാതെ കുഞ്ഞിരാമന്‍ ബ്ലിംഗസ്യ നിന്നു. ജിമ്മന്‍ സിജോയാകട്ടെ റൂമുറൂമാന്തരം കയറിയിറങ്ങി സംഗതി ഹോസ്റ്റല്‍ മുഴുവന്‍ ഫ്ലാഷാക്കുകയും ചെയ്തു.

സംഗതി അത്ര പന്തിയല്ല എന്നു മനസിലാക്കിയ കുഞ്ഞിരാമന്‍ ഞങ്ങളുടെ അടുത്തെത്തി അമേധ്യത്തിന്റെ അര്‍ത്ഥം തിരക്കി. സംഗതി നമ്പര്‍ ടു ആണെന്നു മനസ്സിലാക്കിയ ശേഷവും കുഞ്ഞിരാമന്റെ മുഖത്ത് ആശങ്കകള്‍ അലയടിച്ചു.
“എടാ...അപ്പോള്‍ നമുക്ക് അമ്പലത്തില്‍ നിന്നു കിട്ടുന്ന സാധനത്തിന് എന്താ പറയുന്നത്..........ഓ അത് നൈവേദ്യമാണല്ലോ....അല്ലേ...സോറി.........”.

(സമര്‍പ്പണം: മലയാളികളെ അമേധ്യത്തിന്റെ അര്‍ത്ഥം പഠിപ്പിച്ച ആക്ഷന്‍ ഹീറോയ്ക്ക്)

-ജോജു

Sunday, December 10, 2006

തേജു ഭായിയും കുറേ തെറികളും പിന്നെ ഞാനും

എല്ലാവര്‍ക്കും ധാരാളം കഥകള്‍ പറയാനുള്ളത്‌ എന്‍‌ജിനീയറിംഗ്‌ College ലെ ആദ്യ വര്‍ഷത്തെ പറ്റിയാണ്‌...കാരണം അതായിരുന്നു നാലു വര്‍ഷങ്ങളിലും വച്ച് ഏറ്റവും സംഭവബഹുലമായിരുന്ന വര്‍ഷം...പ്രധാന കാരണം 'റാഗ്ഗിംഗ്‌' ഏന്ന ആ 'മഹത്തായ' സംഭവം തന്നെ. അത്തരമൊരു റാഗ്ഗിംഗ്‌ കഥയുമായി ഞാനും ഈ പരദൂഷണ കലയിലേക്കു രംഗപ്രവേശം ചെയ്യുകയാണ്... എല്ലാവരുടെയും അനുഗ്രഹാശ്ശിസ്സുകല്‍ പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ...

ഈ കഥക്കു ആസ്പദമായ സംഭവം നടക്കുന്നതു 2001 January-February കാലഘട്ടതില്‍ ആണ് എന്നാണ് എന്റെ ഓര്‍മ.... ഞാനും തേജസും - അന്നു തേജു ഭായി വെറും 'തേജസ്‌' ആണ്. ഭായി ആയിട്ടില്ല-ഹോസ്റ്റലിനു പുറത്തു ആണു താമസിച്ചിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതിന്റെ Main Reason ഹോസ്റ്റലിലെ റാഗ്ഗിംഗ്‌ തന്നെ..തേജസ്‌ College ന്റെ അടുത്തുള്ള ഒരു വീട്ടിലും ഞാന്‍ കുറച്ചു ദൂരെ ഉള്ള ഒരു വീട്ടിലും. ഞങ്ങള്‍ രണ്ടു പേരും ശാപ്പാട്‌ അടിച്ചിരുന്നതു പുറത്തു കുറെ സീനിയര്‍സ്‌ നോക്കി നടത്തിയിരുന്ന ഒരു മെസ്സ്‌ ല്‍ നിന്ന്‌ ആയിരുന്നു. അത്യാവശ്യം നല്ല തൊതില്‍ റാഗ്ഗിംഗ്‌ നടന്നിരുന്ന ഒരു സ്ഥലമായിരുന്നു ആ മെസ്സ്‌..എല്ലാ ദിവസവും പേടിച്ചു പേടിച്ച് ആണ് ഭക്ഷണം കഴിക്കാനുള്ള വരവ്‌. ജിനു, മാര്‍ത്താന്‍ഡന്‍, പെരെര തുടങ്ങിയ സീനിയര്‍സ്‌ ആയിരുന്നു ആ മെസ്സിലെ റാഗ്ഗിംഗ്‌ ഉസ്താദുകള്‍...അവന്‍മാരുടെ കയ്യില്‍ നിന്ന്‌ എല്ലാ ദിവസവും എന്തെങ്കിലും ഒക്കെ Quotation കിട്ടും. ഇല്ലാത്ത Association നു ഫണ്ടു പിരിക്കുക, class ലെ Girls ന്റെ Biodata സമ്പാദിക്കുക, Girls ന്റെ കയ്യില്‍ നിന്നു സീനിയര്‍സ്‌ നു പ്രേമലെഖനം വാങ്ങുക.....അങ്ങനെ പല വിധത്തിലുള്ള കലാ പരിപാടികള്‍...:-) കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ മുന്‍പോട്ടുപൊകുമ്പോള്‍ ഒരു ദിവസം.... തേജസിനു മലയാളം എന്ന നമ്മുടെ മാതൃഭാഷ ശരിക്കു അറിയില്ല എന്ന നഗ്ന സത്യം സീനിയര്‍സ്‌ കണ്ടെത്തിയത്‌ അന്നു ആയിരുന്നു...പോരേ പൂരം!!!..അടുത്ത ചൊറിക്കു ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുക്കയായിരുന്നു നമ്മുടെ പ്രീയപെട്ട സീനിയര്‍സ്‌..ഉടനെ പുതിയ ഉത്തരവ്‌ വന്നു..."തേജസ്‌ മലയാളം അക്ഷരമാല 25 തവണ - അതോ 50 ആയിരുന്നൊ??- എഴുതട്ടെ..അങ്ങനെ തേജസ്‌ മലയാളം അക്ഷരമാല വീണ്ടും പഠിക്കാന്‍ തുടങ്ങി...കഥകള്‍ ഇവിടം കൊണ്ടു ഒന്നും തീരുന്നില്ല..ഈ കഥാകാരനും കുറെ Quotations daily കിട്ടറുണ്ടായിരുന്നു..അങ്ങനെ എനിക്കു കിട്ടിയ ഒരു പണി ആയിരുന്നു 100 തെറികള്‍ 2 ദിവസം കൊണ്ട് എഴുതി കൊണ്ട് വരിക..കൂടാതെ extra ചൊറി പിന്നെം..."തെറികള്‍ എല്ലാം വ്യത്യസ്തമായിരിക്കണം"..അങ്ങനെ ഞാന്‍ തെറി രചന ആരംഭിച്ചു..എന്റെ നാട്ടില്‍ അയല്‍പക്കത്തു ഒരു കുടിയന്‍ ഉണ്ടായിരുന്നു..അയാള്‍ പറയുന്ന തെറികള്‍ ഒക്കെ ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്..പിന്നെ ഈ സുകൃതജപങ്ങള്‍ ഒക്കെ ദിവസവും ഉരുവിടുന്ന അനവധി കൂട്ടുകാര്‍ വെറെയും..അതു കൊണ്ട് ഒരു മാതിരി പെട്ട തെറികള്‍ ഒക്കെ എനിക്കു നല്ല വശമായിരുന്നു..അതൊക്കെ മനസ്സില്‍ ധ്യാനിചും പല ചെറിയ തെറികള്‍ Permuataion ഉം Combination ഉം ഒക്കെ വച്ച് വലിയ തെറികള്‍ ആക്കിയും ഞാന്‍ ഒരു വിധത്തില്‍ 100 എണ്ണം തികച്ചു..രണ്ട്‌ ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഈ തെറികള്‍ സീനിയറ്‍സ്‌ ന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു..അവര്‍ക്കു എന്തു കൊണ്ടോ അതു അത്യാവശ്യം ബോധിച്ചു..അതു കൊണ്ടു എനിക്കു വെറെ തെറി കേള്‍ക്കെണ്ടി വന്നില്ല..അങ്ങനെ അവര്‍ ഈ തെറികള്‍ വായിച്ച് കൊണ്ടു മെസ്സില്‍ ഇരിക്കുമ്പോള്‍ ആണ് അവന്‍മാര്‍ ഒരു Side ല്‍ ഇരുന്നു കഴിച്ചുകൊണ്ടിരുന്ന തേജസ്‌ നെ കണ്ടത്..പെട്ടെന്നു തന്നെ കിട്ടി തെജസ്‌ നു പുതിയ പാര..."ഈ 100 തെറികളും നാളെ വരുമ്പോള്‍ കാണാ പാഠം പഠിച്ചിട്ടു വരിക.." പാവം തെജസ്‌...!!!.കൂടുതലും മലയാളം തെറികള്‍ ആയിരുന്നു...അവന്‍ എത്ര തെറി by-heart പഠിച്ചോ എന്തോ.... ???

Wednesday, December 06, 2006

കോപ്പിയടിക്കേണ്ടതെങ്ങനെ?

ഞങ്ങള്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ ഒന്നാവര്‍ഷം. വര്‍ഷാവസാന പരീക്ഷ അരങ്ങേറുന്നു. സിവില്‍ ആന്‍ഡ്‌ മെക്കാനിക്കല്‍ ആണ്‌ വിഷയം. അതിന്റെ അവസാനത്തെ ചോദ്യം ഒരു ഇറെഗുലര്‍ ഷെയിപ്പ് ഉള്ള ഒരു പ്ളോട്ടിന്റെ വിസ്തീര്‍ണ്ണം കണ്ടുപിടിക്കാനോ മറ്റോ ആണ്‌. എന്തായാലും പത്തിരുപതു മാര്‍ക്കുള്ള ആ ചോദ്യമാണ്‌ ദിലീഷും ബിമിലും ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ പാസ്സാകണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത്‌.

കൊച്ചിന്‍ യൂണിവേര്‍സിറ്റിയുടെ Question പേപ്പര്‍ ഘടന അറിയാന്‍ പാടില്ലാത്തവരുടെ അറിവിലേക്ക്‌. ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങളില്‍ ഒന്നിന്‌ ഉത്തരം എഴുതണം. അടുത്ത രണ്ടെണത്തില്‍ ഒന്ന്‌, അടുത്ത രണ്ടെണത്തില്‍ ഒന്ന്‌. അങ്ങനെ മൊത്തം പത്തു ചോദ്യത്തില്‍ അഞ്ചെണ്ണത്തിന്‌ ഉത്തരം എഴുതണം. ഓരോ ചോദ്യത്തിനും ഇരുപത്‌ മാര്‍ക്കു വീതം. ഇനി ഒരു വിഭാഗത്തിലുള്ള രണ്ട്‌ Option ഉം ഉത്തരം എഴുതിയാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ളത്‌ പരിഗണിക്കപ്പെടും.

അങ്ങനെ ഏലിയാസ്‌ സിവില്‍ ആന്‍ഡ്‌ മെക്കാനിക്കലിന്റെ അവസാനത്തെ ചോദ്യമായ മേല്‍പ്പറഞ്ഞ സാധനത്തിന്‌ ഉത്തരം എഴുതുകയാണ്‌. അങ്ങനെ ഉത്തരമെല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ ഏലിയാസ്‌ ഓട്ടക്കണ്ണിട്ട്‌ മുന്‍പിലിരിക്കുന്ന കിരണിന്റെ പേപ്പറിലേക്ക്‌ നോക്കി. കിരണിന്റെ ഉത്തരമല്ല ഏലിയാസിന്റേത്‌. കിരണിനെ മറ്റെന്തിനെക്കാളും വിശ്വാസമുണ്ടായിരുന്ന ഏലിയാസ്‌ സ്വന്തം ഉത്തരം നിര്‍ദാക്ഷിണ്യം വെട്ടിക്കളയുകയും കിരണിന്റേത്‌ അപ്പാടെ പകര്‍ത്തുകയും ചെയ്തു. എന്നിട്ട്‌ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ കയ്യും കെട്ടിയിരുന്നു. ഉത്തരത്തിന്റെ കാര്യത്തില്‍ തന്നെപ്പോലും തീരെ വിശ്വാസമില്ലായിരുന്ന കിരണാകട്ടെ ആ ചോദ്യത്തിന്റെ രണ്ടാമത്തെ Option ഉം എഴുതി സമാധാനിച്ചു.

പരീക്ഷാഹാളിന്‌ പുറത്തെത്തിയപ്പോഴാണ്‌ ഏലിയാസിന്‌ സംഗതികളുടെ കിടപ്പ്‌ പിടികിട്ടുന്നത്‌. താന്‍ വെട്ടിക്കളഞ്ഞ ഉത്തരമാണ്‌ ശരിയെന്നും താന്‍ അടിച്ചുമാറ്റിയ കിരണിന്റെ ഉത്തരം പൊട്ടത്തെറ്റാണെന്നും ഉള്ള നഗ്ന സത്യം അവനെ നോക്കി കൊഞ്ഞനം കുത്തി. പ്രസ്തുത പരീക്ഷയില്‍ രണ്ടാമത്തെ ഓപ്ഷനും എഴുതിയതിന്റെ ബലത്തില്‍ കിരണ്‍ പാസാവുകയും ഏലിയാസിന്‌ സപ്ളിയടിക്കുകയും ചെയ്തു.

ഏതായായും റീവാലുവേഷനില്‍ പുള്ളി പാസായി എന്നു തോന്നുന്നു. പാവം ഏലിയാസ് അതില്‍ പിന്നെ കോപ്പിയടിച്ചിട്ടേയില്ല (സത്യം കിരണിന്റെ പേപ്പറില്‍ നിന്ന് കോപ്പിയടിച്ചിട്ടേയില്ല)

R.E.C കാലിക്കട്ട്

ഫസ്റ്റിയറിലെ ഏതോ ഒരു ഒഴിവുനേരം.
ബാലന്‍ ചിന്താമഗ്നനായി കാണപ്പെട്ടു.
പന്തികേടു തോന്നിയ ഏലിയാസ്‌ അവനോട്‌ ചോദിച്ചു."എന്താ ബാലാ ആലോചിക്കുന്നത്‌?".
ബാലന്‍: "ഈ ശാന്തം എന്നാ പൊട്ടനാ"
ഏലിയാസ്‌: "അതെന്താ ബാലാ അങ്ങനെ?"
ബാലന്‍: "അവന്‌ R.E.C കാലിക്കട്ട്‌ കിട്ടുമായിരുന്നു. അവനത്‌ എടുത്തില്ല മണ്ടന്‍"
ഏലിയസ്‌: "ബാലാ നിനക്കും കിട്ടത്തില്ലായിരുന്നോ R.E.C കാലിക്കട്ട്‌?"
ബാലന്‍: "ശരിയാ, എനിക്കും കിട്ടുമായിരുന്നു. "

free site statistics