Sunday, April 05, 2009

പുറത്താക്കല്‍

അവധിദിവസത്തിന്റെ ആലസ്യത്തില്‍ ശനിയാഴ്ച തന്നെ അപൂര്‍വ്വമാണ്‌, പ്രത്യേകിച്ച് രാത്രിയില്‍. സോഫ്റ്റ്വെയര്‍ എന്‍ജിനീയേര്‍സ് അതും ബാച്ചിലേഴ്സ് പോരാത്തതിനു ശനിയാഴ്ച....രാത്രിയില്‍....കുക്കിഗ്... എന്നിട്ടും  അതു സംഭവിച്ചു.

പ്രഷര്‍ക്കുക്കറില്‍ വെള്ളം വാര്‍ന്ന കുത്തരി ചോറ്, ഒരു മെഴുക്കുപുരട്ടി, പിന്നെ കാച്ചിയ മോരും...ഞങ്ങള്‍ ഹാപ്പിയാണ്‌. അല്ലാതെ നാലുകൂട്ടം കറി വേണമെന്നോ അതിലൊന്നു നോണ്‍വെജ് ആയിരിയ്ക്കണമെന്നോ ഉള്ള യാതോരുവിധ നിര്‍ബന്ധവും ഞങ്ങള്‍ക്കില്ല. കുക്കിംഗിലെ ഉത്സാഹക്കുറവ് കഴിയ്ക്കുന്നതില്‍ അഡ്ജസ്റ്റുചെയ്ത് അങ്ങു പോകും.

ഭിത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ബെഡ്, ഭിത്തിയോട് ചേര്‍ന്ന് കുത്തിച്ചാരി വച്ചിരിയ്ക്കുന്ന മറ്റൊരു ബെഡ് ഇത്രയുമായാല്‍ സോഫാ റെഡി. മുന്നില്‍ തറയില്‍ നിവര്‍ത്തിയ പത്രക്കടലാസില്‍ പ്രഷര്‍കുക്കറില്‍ ചോറു റെഡി. ചീനച്ചട്ടിയില്‍ മെഴുക്കുപുരട്ടി. പിന്നെ മോരും.

റിമോട്ടുള്ളതുകൊണ്ടു ഒരു പരിപാടിതന്നെ കണ്ടു ബോറടിയ്ക്കണ്ട, ചാനല്‍ മാറ്റിമാറ്റി ബോറടിയ്ക്കാം. അതൊരു വഴിയ്ക്ക്. അതിന്റെയിടലില്‍ എന്തൊക്കെ കാര്യങ്ങളാണു സംസാരിയ്ക്കാനുള്ളത്. പ്രാദേശിക-രജ്യാന്തര-അന്തര്‍ദേശീയ വിഷയങ്ങള്‍ അതില്‍ രാഷ്ട്രീയം മുതല്‍ കലവരെ എന്തുമാവാം.
സത്യം പറഞ്ഞാല്‍ ഇന്നതെന്നില്ല, വിഷയം എന്തുമാവാം. ആഗോളാ സാമ്പത്തികാവസ്ഥ അത്ര പന്തിയല്ലാത്തതുകൊണ്ട് ലേയോഫ്, കോസ്റ്റ് കട്ടിഗ്, സാലറി കട്ടിഗ് ഒക്കെ കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

ചാനലുകള്‍ മാറുന്നതിനിടയില്, ചര്‍ച്ച കൊഴുക്കുന്നതിനിടയില്, അത്താഴം കഴിയ്ക്കുന്നതിനിടയില്‍ ഒരു ഫ്ലാഷ് ന്യൂസ്. അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി.

കടവിലാന്റെ ഒരു സംശയം
ലേ ഓഫ് ആണോ?

0 Comments:

Post a Comment

<< Home

free site statistics