Thursday, November 22, 2007

അവതരണം ഭ്രാന്താലയം 2

കഥ ഇതുവരെ:അവതരണം ഭ്രാന്താലയം 1
ഒടുവില്‍ അവതരണം ഭ്രാന്താലയം അരങ്ങിലെത്തി.
കെ.വി യാണ് രാ‍ജാവിനെ അവതരിപ്പിയ്ക്കുന്നത്. മഹേഷ് മന്ത്രി. പുള്ളുവനായി നിഷാന്ത്. പിന്നെ ഒരു ഭടനായി വരുണ്‍. പിന്നെയും ഉണ്ട് കഥാപാത്രങ്ങള്‍. രാജാവിനെ ഒരു പ്രോം‌റ്ററും കൂടെ ഉണ്ടെന്നു പറഞ്ഞല്ലോ. പ്രോം‌പ്റ്ററായി അഭിനയിയ്ക്കുന്നത് ശരത്ത്. ശരത്തിന്‌ പ്രത്യേകിച്ച് അഭിനയിയ്ക്കാനൊന്നുമില്ലല്ലോ. സ്ക്രിപ്റ്റ് നോക്കി രാജാവിന് പറഞ്ഞു കൊടുക്കണം. രാജാവ് രംഗത്തു വരുമ്പോള്‍ പ്രോം‌റ്ററും വരണം, പോവുമ്പോള്‍ പോകണം. അത്രമാത്രം.
സ്ക്രിപ്റ്റ് തിരുത്തിയെടുത്തത് ഞാനായതുകൊണ്ട് സത്യത്തില്‍ എനിയ്ക്കു മാത്രമേ കഥ ശരിയാം വണ്ണം അറിയുള്ളൂ. അതതു സമയങ്ങളിലെ ലൈറ്റ് ക്രമീകരണങ്ങള്‍ക്ക് സ്ക്രിപ്റ്റ് മര്യാദയ്ക്ക് അറിയാവുന്ന ആരെങ്കിലും വേണ്ടതുകൊണ്ട് ഞാന്‍ തന്നെ അത്റ്റ് ഏതെടുത്തു.

നാടകം തുടങ്ങി. കഥാപാത്രങ്ങള്‍ വരുന്നു. പോകുന്നു.

രാജാവും മന്ത്രിയും ഉള്ള രംഗം. രാജാവിന്റെ(കെ.വി) പിന്നാലെ പ്രോം‌പ്റ്ററു(ശരത്ത്)മുണ്ട്. രാജാവിന്റെ ഭാഗം കഴിഞ്ഞപ്പോള്‍ രാജാവും പ്രോം‌പ്റ്ററും പോയി. കുഴപ്പമായി. മന്ത്രി ശരിയ്ക്കും ഡയലോ‍ഗ് മറന്നു പോയി. മഹേഷ് (മന്ത്രി)നിന്നു വിയര്‍ത്തൂ. പ്രോം‌‌പ്റ്ററ് അടുത്തുണ്ടായിരുന്നെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. എന്തു ചെയ്യാം, ഇപ്പോള്‍ പ്രോം‌‌പ്റ്റര്‍ രംഗത്ത് ഇല്ലല്ലോ.

മന്ത്രി വിളിച്ചു
“പ്രോം‌‌പ്റ്ററേ....പ്രോം‌‌പ്റ്ററേ”
“ഡയലോഗ് മറന്നു പോ‍യീ...”
ഭ്രാന്തന്മാരല്ലെ എന്തും ചെയ്യാമല്ലോ.
പ്രോം‌പ്റ്റര്‍ വന്നു പ്രശ്നം പരിഹരിച്ചു.

ഇതിനിടയ്ക്ക് രാജാവ് ശരിയ്ക്കും മറന്നു പോയപ്പോള്‍ പ്രോം‌‌പ്റ്റര്‍ പറഞ്ഞു കൊടുത്തു.
അപ്പോള്‍ കെ.വി(രാജാവ്):- “താന്‍ കൂടുതല്‍ ഡെമോയൊന്നും ഇറക്കണ്ട...ഡയലോഗ് ഒക്കെ എനിയ്ക്കറിയാം...”

ഭടനും(വരുണ്‍) പുള്ളുവനും(നിഷാന്ത്) തമ്മിലുള്ള ഒരു സീന്‍.
ഭടന്റെ ഡയലോഗ് പുള്ളുവന്‍ കേറിപ്പറഞ്ഞു.
ദാ വരുന്നു വരുണിന്റെ ഇന്‍സ്റ്റന്റ് ഡയലോഗ്
“ശ്ചവീ...അതെന്റെ ഡയലോഗല്ലെ...താന്‍ കേറിപ്പറഞ്ഞാലെങ്ങനാ ശരിയാവുക”

ഒടുവില്‍ കരണ്ടു പോകുമ്പോള്‍ ഭ്രാന്തമാര്‍ രക്ഷപെടുന്ന സീന്‍
കരണ്ടു പോയി. എട്ടെട്ടരരയടി പൊക്കമുള്ള സ്റ്റേജിന്റെ മുകളില്‍ നിന്നും കേ.വി കാണികളുടെ ഇടയിലേയ്ക്ക് എടുത്തൊരു ചാട്ടം.

കരണ്ടു വന്നു. സംഘാടകന്റെ ഡയലോഗോടെ നാടകം അവസാനിച്ചു.
കാണികളും വിധികര്‍ത്താക്കളും തലതല്ലിച്ചിരിച്ചു, മുഴുവന്‍ സമയവും.
പൊതുവെ നിലവാരം പുലര്‍ത്തിയവയായിരുന്നു മറ്റെല്ലാ നാടകങ്ങളും. അതില്‍ കാപാലികയിലെ കുറച്ചു ഭാഗങ്ങളെടുത്തു തയ്യാറാക്കിയ ഒരു നാടകവും ഉള്‍പ്പെടും. ഏല്ലാനാടകത്തിലെയും അഭിനയം മികച്ചതായിരുന്നു. ഞങ്ങളുടെ തന്നെ “മഴ തന്നെ മഴ”യും ഒന്നാം തരമായിരുന്നു. എല്ലാവരെയും പരാജയപ്പെടുത്തിക്കൊണ്ട് അവതരണം ഭ്രാന്താലയം ഒന്നാം സമ്മാനം നേടി.

ഏല്ലാ പരിപാടികളും കുറച്ചു കുറച്ചായി വീ‍ഡിയോയില്‍ പകര്‍ത്തിയിരുന്നു. സങ്കടകരമായ വസ്തുത അവതരണം ഭ്രാന്താലയത്തിന്റെ ഒരു സീന്‍ പോലും അതിലെങ്ങുമില്ല. മനപ്പൂര്‍വ്വമല്ല നാടകം ഇത്ര നന്നാവുമെന്ന് ആരും പ്രതീക്ഷീച്ചില്ല.

കേവിയുടേയും മഹേഷിന്റെയും പ്രത്യേകിച്ച് വരുണിന്റെയും സ്റ്റേജ് പ്രസന്‍സും പ്രതുത്പന്നമതിത്വവും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ആ നാടത്തിനു മുന്‍പില്‍ ഒരു കാണിയായി ഇരിക്കാന്‍ കഴിഞ്ഞത് എന്റെ കോളേജ് ജീ‍വിതത്തിലെ ഏറ്റവും രസകരമായ ഓര്‍മ്മയായിരിയ്ക്കും. മറ്റാരെയുംകാള്‍ ആ നാടകം ഞാന്‍ ആസ്വദിച്ചിട്ടുമുണ്ട്. കാരണം സ്ക്രിപ്റ്റ് എനിയ്ക്കല്ലേ അറിയൂ.

6 Comments:

  • ജൊജു നന്നായിട്ടുണ്ടു..കവിത മാത്രമല്ല ഹാസ്യവും വഴങുമെന്നു തെളിയിചിരിക്കുന്നു..ഈയിടെ ആയി കൊടകരപുരാണം നന്നായി വായിക്കുന്നുന്ണ്ടു അല്ലെ..
    അതു കാണാനുണ്ടു..എന്താ‍യാലും നന്നായി....എന്റെ അഭിനന്ദനങള്‍..

    ജിതിന്‍

    By Anonymous Anonymous, at Saturday, December 01, 2007 8:49:00 AM  

  • Kollaam. Naatakathinte theme ishtapettu.

    By Blogger Jishad, at Monday, December 03, 2007 7:06:00 PM  

  • I still remember this naadakam.. We all had a good laugh watching this naadakam.. And I guess nobody from our batch knows Sarath, but Sishu is quite popular..:D

    By Anonymous Anonymous, at Monday, December 03, 2007 7:19:00 PM  

  • eda...that arts has some of the best memories of my college life...ennallo ellam oru maaya pole...all i can remember is - the dance , nijil-inte nenjil thee kaththichathu...pinne exorcist...pinne njan miss cheytha ee nadakam :(......

    By Blogger The iceman, at Thursday, December 06, 2007 1:45:00 PM  

  • ഓര്‍മ്മകള്‍ക്കെന്തു സുഗന്തം!!

    മലയാളം വായിക്കാന്‍ അറിയാത്തതു കൊണ്ടായിരുന്നു കെ.വി ' മഴ തന്നെ മഴ'യില്‍ നിന്നും മാറിയതു....

    അവതരണം ഭ്രാന്താലയം വേദിയിലെത്തിയപ്പളാണു, അതെന്തു നന്നായി എന്നു മനസ്സിലായതു.

    കെ.വി. യുടെ ചാട്ടം ഇന്നും മനസ്സിലുണ്ട്.!

    By Blogger The Common Man | പ്രാരബ്ധം, at Saturday, December 08, 2007 4:57:00 AM  

  • Jojooo. Great narration. This article takes me to somewhere else.

    By Blogger TJV, at Wednesday, February 09, 2011 1:02:00 PM  

Post a Comment

<< Home

free site statistics