ശാന്തത്തിന്റെ കോട്ട്
രാവിലെ ലാബാണ്, ഉച്ചവരെ. സര്‍ക്യൂട്ട് ലാബ്. ലാബില്‍ കോട്ട് നിര്‍ബന്ധമാണ്. നേവീ ബ്ലൂ കളറിലുള്ള കട്ടിയുള്ള ഓവര്‍ക്കോട്ട്.
ഹോസ്റ്റലില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ചിലര്‍ കഴിഞ്ഞയാഴചത്തെ ലാബിന്റെ റിപ്പോര്‍ട്ട് എഴുതുന്നു. ഇന്നുചെയ്യനുള്ള സര്‍ക്യൂട്ട് വരയ്കുന്നു. ഷൂ പോളീഷ് ചെയ്യുന്നു. റൂമുറൂമാന്തരം കയറിയിറങ്ങി ഒരു കോട്ട് ഒപ്പിയ്ക്കാന്‍ പരിശ്രമിക്കുന്നു. കോളേജു തുടങ്ങിയപ്പോള്‍ എല്ല്ലാവര്‍ക്കും കോട്ടുണ്ടായിരുന്നതാണ്. ഇതെല്ലാം മേലോട്ടു പോയോ കീഴോട്ടൂ പോയോ എന്നറിയില്ല, ഹോസ്റ്റലില്‍ ഇപ്പോള്‍ വളരെക്കുറച്ച് കോട്ടൂകളേയുള്ളൂ. അതാണ് ജൂണീയേര്‍സും സീനിയേര്‍സും എന്നു വേണ്ട സകലമാന ഹോസ്റ്റല്‍ നിവാസികളും മാറിമാറി ഉപയോഗിക്കുന്നത്.
ശാന്തം! ഇതുപോലെ ബെല്ലും ബ്രെയിക്കും ഇല്ലാത്ത ഒരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അവന്റെ ഈ സ്വഭാവം കാരണം കാള എന്നാണത്രെ അവന്‍ അവന്റെ സ്കൂളില്‍ അറിയപ്പെട്ടിരുന്നത്.
ഒരിക്കല്‍ ഞങ്ങള്‍ കോളേജിന്റെ വോളീബോള്‍ കോര്‍ട്ടില്‍ ഫുഡ് ബോള്‍ കളിച്ചു. ശാന്തത്തിന്റെ കാലില്‍ പന്തുകിട്ടി. പന്തുകാലില്‍ കിട്ടിയാല്‍ പിന്നെ ശാന്തം മഹാഭാരതത്തിലെ അര്‍ജുനനെപ്പോലെയാണ്. പന്തുമാത്രമെ കാണൂ. പിന്നെ എതിര്‍ ഗോള്‍മുഖത്തേയ്ക്കോരു പാച്ചിലാണ്. അതിന്റെ മുന്‍പിലെങ്ങാനു ആരെങ്കിലും ചെന്നുപെട്ടാല്‍ പിന്നെ അവന്റെ കാര്യം പോക്കാ. അങ്ങനെ കോര്‍ട്ടിന്റെ(തത്കാലം ഗ്രൌണ്ട്) വലതുവശത്തുകൂടി കുതിച്ച ശാന്തം മുന്‍പിലുണ്ടായിരുന്ന തെങ്ങ് ചെന്നിടിച്ച് നില്‍ക്കുകയായിരുന്നു. അതാണ് ശാന്തം.
ഒന്നാം വര്‍ഷം ഹോസ്റ്റലിന്റെ ഗ്രൌണ്ട് ഫ്ലോറിലായിരുന്നു ഞങ്ങളുടെ താമസം. ഡോമെട്രിയുടെ ഓപ്പസിറ്റ് റൂമിലാണ് ശാന്തത്തിന്റെ റൂം. വാതില്‍ തുറന്നു പുറത്തിറങ്ങിയാല്‍ കാണുക ഡോമെട്രിയുടെ ഭിത്തിയായിരിയ്കും. രാവിലേ എഴുന്നേല്‍ക്കുക എന്ന ദുശീലം ഉണ്ടായിരുന്നതുകൊണ്ട് ഹോസ്റ്റലിലേയ്ക്കു വരുന്ന ഫോണ്‍കോളുകള്‍ അറ്റന്‍ടു ചെയ്യുക എന്ന ഗതികേട് എനിക്കുണ്ടായിട്ടുണ്ട്. ഉണരുവാന്‍ താത്പര്യമേ ഇല്ലാത്തവരെ ഉണര്‍ത്തി, അവന് ഫോണ്‍ വന്നിട്ടൂണ്ട് എന്ന നഗ്നസത്യം മനസിലാക്കിക്കുക എന്നത് ശ്രമകരമായ ജോലിതന്നെയാണ്.
രാത്രി മൂന്നുമൂന്നരവരെ പഠിച്ചിട്ട്(?) കിടക്കുന്ന ശാന്തത്തിനെ പോലുള്ളവരുടെ കാര്യം പറയുകയും വേണ്ട. ശാന്തത്തിന്റെ കാര്യം പ്രത്യേകിച്ചും.
ശാന്തത്തിന് എങ്ങാനും ഫോണ്‍ വന്നാല്‍ പിന്നെ കോമഡിയാണ്. കട്ടിലിന്‍ നിന്ന് എണീറ്റ് പുള്ളിക്കാരന്‍ ഒരോട്ടമാണ്. വൈകിക്കെടന്നതിനാല്‍ രാവിലെ ഒരു ബോധവും കാണില്ല. ആദ്യം കട്ടിലിലും മേശയിലും ഒക്കെ തട്ടിയും മുട്ടീയും വാതിലില്‍ ചെന്നിടിയ്ക്കും. വാതില്‍ അടച്ചിട്ടിരിയ്കുകയാണെന്ന നഗ്നസത്യം മനസിലാക്കി വാതില്‍ തുറന്ന് നേരെ മുപോട്ടോടൂം. ഡോമെട്രിയുടെ ഭിത്തിയില്‍ ചെന്നിടിയുക്കും. ഓ..ഡൊമെട്രിയുടെ ഭിത്തി മുന്‍പിലുണ്ടായിരുന്നല്ലേ ..എന്ന സത്യം മനസിലാക്കി ഇടത്തോട്ടൂ തിരിഞ്ഞ് .....................
ചുരുക്കത്തില്‍ അതാണ് ശാന്തം. ബെല്ലും ബ്രെയിക്കും ഇല്ലാത്ത ശാന്തം.
പറഞ്ഞു വന്നത് ലാബിലേയ്ക്കുള്ള ഒരുക്കമാണ്. ഒരുമാതിരിപ്പെട്ട എല്ലാവരും ലാബിലേയ്ക്ക് നീങ്ങിത്തുടങ്ങി. ശാന്തം റെഡിയായിട്ടില്ല. ഹരി കാര്‍പോര്‍ച്ചില്‍ ശാന്തത്തിനെ കാത്തു നില്‍ക്കുകയാണ്. പെട്ടന്ന് ഡ്രസ്സു ചെയ്ത് റൂമിനു പുറത്തിറങ്ങിയപ്പോഴാണ് കോട്ടെടുത്തിട്ടീല്ലല്ലോ എന്ന സത്യം ശാന്തം തിരിച്ചറിഞ്ഞത്. വാതില്‍ തുറന്ന് റൂമിലേയ്ക്ക് കയ്യിട്ട് അയയില്‍ തൂങ്ങുന്ന കോട്ട് വലിച്ചെടുത്തു തോളത്തേയ്ക്കിട്ട് ശാന്തം പാഞ്ഞു. മനസില്‍ ഡയോഡുകളും റസിസ്റ്ററുകളും സര്‍ക്യൂട്ടൂകളും മാത്രം.
കാര്‍പോര്‍ച്ചിലെത്തിയ ശാന്തത്തിനെ കണ്ട് ഹരിക്ക് ചിരിയ്ക്കാതിരികാനായില്ല. ഹരി എന്നല്ല അപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു. അല്ല! തോളത്ത് കോട്ടിന്റെ സ്ഥാനത്ത് ലുങ്കിയിട്ടോണ്ട് കോളേജിലേയ്ക്കു പായുന്ന ഒരാളെ കണ്ടാല്‍ ആര്‍ക്കാണ് ചിരിക്കാതിരിക്കാനാവുക!

8 Comments:
:) എന്റെ ഒരു കൂട്ടുകാരന് ഫുട്ബോളറുടെ രണ്ടാം പേരും കാള എന്നു തന്നെയാണ്. എതിരാളിയെ ചവിട്ടിക്കൂട്ടാന് മിടുക്കന്..
By മൂര്ത്തി, at Saturday, August 18, 2007 10:31:00 PM
ശാന്തന്റെ കഥ നന്നായി.
By അപ്പു ആദ്യാക്ഷരി, at Saturday, August 18, 2007 10:44:00 PM
രാവിലെ പല്ലുതേച്ചുകൊണ്ടു് ബസ് സ്റ്റോപ്പിലെത്തി ബസിനു് കൈകാണിച്ച ഒരു പ്രൊഫസ്സര് എന്നെ കണക്കു് പഠിപ്പിച്ചിട്ടുണ്ടു്. ഒരു യഥാര്ത്ഥ ജീന്യസ്!
By Unknown, at Saturday, August 18, 2007 11:32:00 PM
കഥ നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങള്!!
By ഹരിയണ്ണന്@Hariyannan, at Sunday, August 19, 2007 2:42:00 AM
ശാന്തന്റെ ശാന്തമല്ലാത്ത ഓട്ടം കൊള്ളാം..
By മെലോഡിയസ്, at Sunday, August 19, 2007 5:48:00 AM
ഈ വെപ്രാളം പിടിച്ചോടുന്ന ശാന്തനെ എവിടെയോ കേട്ടത് പോലെ, ഈ ശാന്തന്റെ മുമ്പില് ശ്രീ യെന്നോ മറ്റോ ഉണ്ടോ?
By സാജന്| SAJAN, at Sunday, August 19, 2007 6:59:00 PM
കഥ കൊള്ളാം ജോജൂ
:)
By ശ്രീ, at Sunday, August 19, 2007 9:51:00 PM
:)
By തറവാടി, at Tuesday, August 21, 2007 9:58:00 PM
Post a Comment
<< Home