കണ്ണനും ചൌക്കീദാറും
കോളേജില്‍ ചളുകള്‍ മാത്രമടിച്ചുകൊണ്ടിരുന്ന കണ്ണനെ L&T കാര്‍ പൊക്കിക്കോണ്ടു പോയീ. ഊരുചുറ്റുകളെ സര്‍വാത്മനാ സ്നേഹിച്ചിരുന്ന അവനെ അവര്‍ ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നിയോഗിച്ചു.(രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്).ഈ പര്യടനത്തിന്റെ ഇടയിലെപ്പോഴോ ആണ് അവന്റെ മൊബൈല്‍ ഫോണ്‍ ഫര്‍ണ്ണസ്സിനുള്ളിലേക്ക് കയ്യില്‍ നിന്നും വഴുതിവീണത്. ഇതേപോലെയൊരിക്കല്‍ കല്‍ക്കട്ടയിലായിരുന്നപ്പോഴാണ് അവന്‍ അവിടുത്തെ ഒരു ജമീന്‍ദാരുടെ സുന്ദരിയായ മകളെയും കൊണ്ട് സിനിമയ്ക് പോയത്(അതൊരു തെറ്റാണോ??!!).
കല്‍ക്കട്ടയിലായിരുന്ന കാലമത്രയും അവന്‍ ടി ജമീന്‍ദാരുടെ അതിഥി ആയിരുന്നു. അതിഥി എന്നു പറഞ്ഞാല്‍ രാജകീയമായ താമസം സമീന്‍ദാരുടെ വീട്ടില്‍ എന്നര്‍ഥം. കല്‍ക്കട്ട എന്നു പറഞ്ഞാല്‍ പ്രോപ്പര്‍ കല്‍ക്കട്ടയാണ് തെറ്റിദ്ധരിക്കരുത്. കല്‍ക്കട്ടയുടെ അടുത്ത് എന്നു പറയാവുന്ന എതോ ഒരു പട്ടിക്കാട്. ഹോട്ടലുകളോ ലോഡ്‌ജുകളോ ഇല്ലാത്ത ആ കാട്ടുമുക്കില്‍ ഒരു എന്‍ജിനീയര്‍ക്കു താമസിക്കാന്‍ കൊള്ളാവുന്ന ഒരിടം എന്നു പറയുന്നത് ആ ജമീന്‍ദാരുടെ വീടുമാത്രമായിരുന്നിരിക്കണം.
ആയിടെ ഒരിക്കല്‍ വര്‍ക്ക് സൈറ്റില്‍ നിന്നും വൈകിവന്ന കണ്ണനെ ജമീന്‍ദാരുടെ ചൌക്കീദാര്‍ ഒന്നുപദേശിച്ചു. മറ്റൊന്നുമല്ല കുറച്ചു നേരത്തേ വരണമെന്നൊന്നു പറഞ്ഞു. പോരേ പൂരം. ഇന്ത്യയിലെ ഒരു പ്രമുഖകമ്പനിയില്‍ ജോലിചെയ്യുന്ന ഒരു എന്‍ജിനീയറെ വെറും ഒരു ചൌക്കീദാര്‍ ഉപദേശിക്കുകയോ. ഇഷ്ടന്‍ ചെറുതായോന്നു ചൂടായി. തന്റെ വര്‍ക്ക് ലോഡിനെക്കുറിച്ചും ഉത്തരവാദിത്ത്വത്തെക്കുറിച്ചും ഒന്നു വിളമ്പി. ഒരുമാതിരി ലേഡീസ് ഹോസ്റ്റലിലെ മാതിരി പറയുന്ന സമയത്ത് വരാനും പോകാനും തന്നെക്കിട്ടുകയില്ലെന്നു തറപ്പിച്ചു പറഞ്ഞു.
ചൌക്കീദാര്‍ എല്ലാം ക്ഷമയോടെ കേട്ടു. കണ്ണന്‍ ഒന്നടങ്ങിയപ്പോള്‍ അയാള്‍ മതിലിനപ്പുറത്തേക്കു ചൂണ്ടുവിരല്‍ നീട്ടി. അയാളുടെ വിരലുകളെ പിന്തുടര്‍ന്ന് കണ്ണന്‍ അപ്പുറത്തെ കുളത്തിന്റെ കരയിലേക്ക് നോക്കി. ഒന്നു ഞെട്ടി. ചെറുതായിട്ടല്ല, സാമാന്യം കാര്യമായിത്തന്നെ ഒന്നു ഞെട്ടി. കുളത്തില്‍ നിന്നു വെള്ളം കുടിച്ചിട്ട് ഒരു പുള്ളിപ്പുലി തിരിച്ചു പോകുന്നു.
ഗുണപാഠം:- അതിനു ശേഷം കണ്ണന്‍ വൈകി വന്നിട്ടീല്ല.(അല്ലേ കണ്ണാ??)

7 Comments:
പാഷാണത്തിലെ ഏറ്റവും പുതിയ പോസ്റ്റ് പോസ്റ്റ്....കണ്ണന്റെ കല്‍ക്കട്ട കഥകള്‍.....
By പാഷാണം, at Tuesday, January 30, 2007 10:42:00 PM
പാഷാണത്തിന്റെ പാഷാണം കലക്കുന്നു. ഇനിയും പോരട്ടെ കഥകള്‍.
ഒരു തേങ്ങയടിക്കാന്‍ കൈതരിക്കുന്നു.
‘ഠേ..........’
-സുല്‍
By സുല്‍ |Sul, at Tuesday, January 30, 2007 10:46:00 PM
പാഷുകുഞ്ഞുങ്ങളേ....ആളെ മറിക്കാന്‍ പറ്റിയ വിറ്റുകളൊക്കെ കൈയില്‍ ഉണ്ടല്ലോ...ഇനീം പോരട്ടെ ഒട്ടും അമാന്തം വേണ്ട...
By sandoz, at Tuesday, January 30, 2007 11:31:00 PM
I am not able to read malayalam blog.......vayikkan van bhuddimutt...enthenkilum cheyyan pattumo .....IEyil eee font add cheyyan enth cheyyanam????
By Anonymous, at Wednesday, January 31, 2007 6:26:00 PM
Hi anony,
Please If you r using XP pls select font karthika in IE. Tools->Internet options->font->language script: malayalam ->
web page font:karthika
or u can get the AnjaliOld lipi downloaded and install it. Set it in the same way as it is done for karthika
By പാഷാണം, at Wednesday, January 31, 2007 11:28:00 PM
kadha ivide avasanikunilla ....
kannanum aa sundarium van se-up thanne anu.....
By Anonymous, at Monday, February 05, 2007 1:46:00 AM

Post a Comment
<< Home