Thursday, December 21, 2006

മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും...........

മെസ്സില്‍ നിന്ന് നെയ്ചോറും ചിക്കന്‍ കറിയും കഴിച്ച് നോണ്‍വെജിടേറിയന്‍സും നെയ്ചോറും ഗോപീമഞ്ചൂരിയനും കഴിച്ച് വേജിറ്റേറിയന്‍സും വേജിറ്റേറിയന്‍സിനു മാത്രം അവകാശമുണ്ടായിരുന്ന് പായസം സ്നേഹത്തിന്റെ പുറത്ത് പങ്കുവച്ച് സകലമാന ഹോസ്റ്റല്‍ നിവാസികളും അവരവരുടെ സങ്കേതങ്ങളിലേക്ക് മടങ്ങി. ഉള്ള നാണയത്തുട്ടുകള്‍ വാരിയെടുത്ത് ചിലര്‍ ഷം‌ലയിലേക്ക് മതിലുചാടിയും അല്ലാതെയും ലൈംജ്യൂസു കുടിക്കാന്‍ പോയി. ചിലര്‍ സംഘം തിരിഞ്ഞ് ഇരുപത്തെട്ടും അന്‍പത്താറും റമ്മിയും ഒക്കെ കളിക്കാന്‍ കോപ്പു കൂട്ടി. ചിലര്‍ കമ്പ്യൂട്ടറില്‍ സിനിമ കാണാനാരംഭിച്ചു. ചിലര്‍ എയിജ് ഓഫ് എമ്പയേര്‍സ്, കൌണ്ടര്‍ സ്ടൈക്ക് ഇത്ത്യാദി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ആരംഭിച്ചു. ചിലരാകട്ടെ കത്തിയടിയില്‍ മുഴുകി.

കുഞ്ഞിരാമന്റെ മുറിയില്‍ കത്തിയടി നടക്കുകയായി. നാട്ടിന്‍പുറത്തെ ചായക്കടയെ തോല്പിക്കുന്ന സംവാദങ്ങള്‍ അരങ്ങേറി. അതിന്റെ ഇടയില്‍ ഏതൊ ഒരുത്തന്‍ ഒരു ഡയലോഗുവിട്ടു. സുരേഷ് ഗോപിയുടെ വിശ്വപ്രസിദ്ധമായ ഡയലോഗ്.”മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും അമേധ്യവും.......“.
പറഞ്ഞുനിര്‍ത്തിയില്ല അതിനുമുന്‍പേ കുഞ്ഞിരാമന്‍ വീരവാദം മുഴക്കി. “ഞാന്‍ അമേധ്യം കഴിച്ചിട്ടുണ്ട്”.
പെട്ടന്ന് കത്തിയടികളാല്‍ മുഖരിതമായിരുന്ന് അവിടെ സ്മശാനമൂകത പടര്‍ന്നു. കുഞ്ഞിരാമനെ ചിലര്‍ അത്ഭുതത്തോടെയും, ചിലര്‍ സഹതാപത്തോടെയും മറ്റു ചിലര്‍ അറപ്പോടെയും നോക്കി. താനടിച്ച സെല്‍ഫ്‌ഗോളിന്റെ ആഴവും പരപ്പും അപ്പോഴും മനസ്സിലാകാതെ കുഞ്ഞിരാമന്‍ ബ്ലിംഗസ്യ നിന്നു. ജിമ്മന്‍ സിജോയാകട്ടെ റൂമുറൂമാന്തരം കയറിയിറങ്ങി സംഗതി ഹോസ്റ്റല്‍ മുഴുവന്‍ ഫ്ലാഷാക്കുകയും ചെയ്തു.

സംഗതി അത്ര പന്തിയല്ല എന്നു മനസിലാക്കിയ കുഞ്ഞിരാമന്‍ ഞങ്ങളുടെ അടുത്തെത്തി അമേധ്യത്തിന്റെ അര്‍ത്ഥം തിരക്കി. സംഗതി നമ്പര്‍ ടു ആണെന്നു മനസ്സിലാക്കിയ ശേഷവും കുഞ്ഞിരാമന്റെ മുഖത്ത് ആശങ്കകള്‍ അലയടിച്ചു.
“എടാ...അപ്പോള്‍ നമുക്ക് അമ്പലത്തില്‍ നിന്നു കിട്ടുന്ന സാധനത്തിന് എന്താ പറയുന്നത്..........ഓ അത് നൈവേദ്യമാണല്ലോ....അല്ലേ...സോറി.........”.

(സമര്‍പ്പണം: മലയാളികളെ അമേധ്യത്തിന്റെ അര്‍ത്ഥം പഠിപ്പിച്ച ആക്ഷന്‍ ഹീറോയ്ക്ക്)

-ജോജു

13 Comments:

 • അതിന്റെ ഇടയില്‍ ഏതൊ ഒരുത്തന്‍ ഒരു ഡയലോഗുവിട്ടു. സുരേഷ് ഗോപിയുടെ വിശ്വപ്രസിദ്ധമായ ഡയലോഗ്.”മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും അമേധ്യവും.......“.
  പറഞ്ഞുനിര്‍ത്തിയില്ല അതിനുമുന്‍പേ കുഞ്ഞിരാമന്‍ വീരവാദം മുഴക്കി. “ഞാന്‍ അമേധ്യം കഴിച്ചിട്ടുണ്ട്”.

  By Blogger paashaanam, at Thursday, December 21, 2006 5:57:00 PM  

 • “സംശ്യല്യാ രാമാ, അമേധ്യെന്നെ അമേധ്യം. രുചിച്ചു നോക്കിയില്ലാരുന്നെങ്കില്‍ നോമത് ചവിട്ടി കാലിലായേനെ”

  കസറന്‍

  -സുല്‍

  By Blogger Sul | സുല്‍, at Thursday, December 21, 2006 6:05:00 PM  

 • കുഞ്ഞിരാമന്‍ മലയാളി തന്നെയാണോ?

  By Blogger പടിപ്പുര, at Thursday, December 21, 2006 6:15:00 PM  

 • ഗുഡ് ഒണ്‍.

  By Blogger ikkaas|ഇക്കാസ്, at Thursday, December 21, 2006 6:20:00 PM  

 • കുഞ്ഞിരാമന് നൈവേദ്യം മാറിപ്പോയോ? പാവം.

  By Blogger സു | Su, at Thursday, December 21, 2006 6:23:00 PM  

 • ഹ..ഹ..ഹ..അടിപൊളി.

  കുഞ്ഞിരാമന്റെ പേര് പാഷാണം.. ന്നല്ലേ..ഹേയ് വെറുതെ ..ഒരു..

  By Blogger Peelikkutty!!!!!, at Thursday, December 21, 2006 6:36:00 PM  

 • പാവം കുഞ്ഞിരാമന്‍
  ജന്മത്ത് കഴുകിയാ പോകുന്ന ഒരൈറ്റം വല്ലതുമാണോ തട്ടിയത്

  By Blogger Siju | സിജു, at Thursday, December 21, 2006 7:15:00 PM  

 • ഇങ്ങനെ ഞങ്ങളെ ചിരിപ്പിച്ച എത്രയെത്ര സംഭവങ്ങള്‍ ആ നാലുവര്‍ഷത്തിനുള്ളില്‍....

  By Blogger paashaanam, at Thursday, December 21, 2006 9:18:00 PM  

 • നന്നായി ചിരിപ്പിച്ചു.
  പഴയ ഹോസ്റ്റല്‍ ജീവിതം ഓര്‍ത്തു പോയി.
  പിന്നെ പായസം മാത്രമല്ല, വെജീസിനു മാത്രം കിട്ടുന്ന പഴം, ഓറഞ്ച്, ആപ്പിള്‍ ഇതെല്ലാം നോണ്‍വെജീസിനു ഭയങ്കര താല്പര്യമാ.

  By Blogger രാധ, at Thursday, December 21, 2006 10:55:00 PM  

 • This comment has been removed by a blog administrator.

  By Blogger njjoju, at Friday, December 22, 2006 4:23:00 AM  

 • njjoju ആണോ പാഷാണം? കമന്റ് അവിടെ വന്നു.

  By Blogger സു | Su, at Friday, December 22, 2006 4:42:00 AM  

 • njjoju മാത്രമല്ല പാഷാണം...ഒരു കഷണം കടലാസു തുണ്ടില്‍ നിന്നു തുടങ്ങിയതാണ് പാഷാണം. ആ കഥയൊക്കെ “Off the editor's Desk ” ഇല്‍ പറയുന്നുണ്ട്. njjoju വിന്റേതു കൂടെയാണ് പാഷാണം. പലരും ഇതില്‍ എഴുതുന്നുണ്ട്. Title നോക്കുക.

  By Blogger paashaanam, at Friday, December 22, 2006 5:37:00 AM  

 • രസികന്‍...ഇതൊക്കെ ഞാന്‍ ഇപ്പോഴാണ് കാണുന്നത്.

  By Blogger മൂര്‍ത്തി, at Saturday, August 18, 2007 10:38:00 PM  

Post a Comment

Links to this post:

Create a Link

<< Home

free site statistics