Friday, November 24, 2006

ക്രിക്കറ്റ്‌ പുരാണം

ഒരു സാധാരണ Software Engineer ടെ അവകാശവും അവിഭാജ്യ അവയവവുമാണ്‌ കുടവയറ്‌ എന്നുപറഞ്ഞാല്‍ ഒരു ആറുമാസത്തില്‍ കൂടുതല്‍ ഈ ഫീല്‍ഡില്‍ എക്സ്‌പീരിയന്‍സ്‌ ഉള്ള ആരും നിഷേധിക്കനിടയില്ല. അന്‍സാറിനോടെങ്ങാനും വയറുനോക്കി "അന്‍സാറേ വയറൊക്കെ ചാടിയല്ലോ" എന്നു ചോദിച്ചാല്‍ കുടവയറും തിരുമ്മി അന്‍സാറുപറയും "എക്സ്‌പീരിയന്‍സാണു മോനേ".

ഞങ്ങളും സാമാന്യം എക്സ്‌പീരിയന്‍സ്‌ ഉള്ള വെറും സാധാരണ software Engineers ആയിരുന്നു. കുടവയറ്‌ അതിന്റെ ശൈശവ, ബാല്യ, കൌമാരങ്ങള്‍ കടന്ന്‌ എക്സ്‌പീരിയന്‍സിനെയും കവച്ചു വച്ച്‌ ഒരൊത്ത കുടവയറായി മാറും എന്ന നില വന്നപ്പോഴാണ്‌ ഞങ്ങള്‍ അത്‌ കുറക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങിയത്‌. ജിം, ജോഗിംഗ്‌ തുടങ്ങിയ options ഉണ്ടായിരുന്നെങ്കിലും അത്‌ ബോറാണ്‌ എന്ന assumptionല്‍ ഞങ്ങള്‍ ക്രിക്കറ്റില്‍ അഭയം പ്രാപിച്ചു.

ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, ജോസ്‌, പിന്നെ ഞങ്ങളുടെ ജൂണിയേര്‍സ്‌ ആണെങ്കിലും കുറച്ച്‌ "എക്സ്‌പീരിയന്‍സ്‌" കൂടുതലുള്ള കെ.വി കൂര, പിന്നെ അത്രക്ക്‌ അങ്ങോട്ട്‌ "എക്സ്‌പീരിയന്‍സ്‌" കൂടുതലെന്നു പറയാനില്ലാത്ത (എന്നാലും എപ്പോഴാ ഉണ്ടാവുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ) സുബിന്‍, മട്ടന്‍. സത്യം പറയാമല്ലോ ബാറ്റും ബോളും വാങ്ങാന്‍ ഉത്സാഹിച്ചത്‌ ജൂണിയേര്‍സ്‌ തന്നെയണ്‌. ശനിയും ഞായറുമാണ്‌ കളി. ഡൊംളൂറ്‍ ഗവണ്‍മന്റ്‌ സ്കൂളിന്റെ ഗ്രൌണ്ടിലാണ്‌ കളി. ഠ വട്ടത്തില്‍ ഒരു ഗ്രൌണ്ടും അതില്‍ തന്നെ അഞ്ചെട്ട്‌ പിച്ചും. അതില്‍ ഒരു പിച്ചില്‍ ഞങ്ങളും. അതൊക്കെപ്പൊട്ടെ അതിന്റെ ഇടയിലൂടെ ഓരൊ അവന്‍മാര്‌ football ളും ഉരുട്ടിക്കൊണ്ട്‌. അങ്ങനെക്കെയാണെങ്കിലും ക്രിക്കറ്റുകളി week endലെ അനിവാര്യ ഘടകമായി തുടര്‍ന്നു ഒരു രണ്ടുമൂന്നാഴ്ച.

വീണിടം വിഷ്ണുലോകം എന്ന ചിന്തയുണ്ടായിരുന്നിതിനാല്‍ ഞങ്ങളുടെ ബാച്ചുകാര്‍ കമ്പനി മാറുന്നതിനെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങുന്നതേയുള്ളായിരുന്നു. പക്ഷേ ചില ജൂണിയേര്‍സ്‌ അങ്ങിനെയായിരുന്നില്ല. അവന്‍മാര്‍ പതുക്കെ Walk In ന്‌ പോകാനും ടെസ്റ്റുകള്‍ attend ചെയ്യനുമൊക്കെ തുടങ്ങിയിരുന്നു. പിന്നെ ചിലര്‍ ഉറക്കത്തിനൊപ്പം ക്രിക്കറ്റിനെ തൂക്കിനോക്കി കിടക്കപ്പായില്‍ ചുരുണ്ടു കൂടി. എന്തിനധികം പറയുന്നു. കളിക്കാന്‍ ആളില്ലാതായി.

ഞാന്‍ ഒരു പഴയകളിക്കാരനും സീനിയറുമായ ജിതിനെ വിളിക്കാന്‍ തീരുമാനിച്ചു. കേട്ടപാതി കേള്‍ക്കാത്ത്പാതി ജിതിന്‍ റെഡി. അങ്ങിനെ ഞാനും ജോസും ജിതിനും സുബിനും മാത്രമായി റെഗുലറ്‍ കളിക്കാര്‍. അങ്ങനെയിരിക്കുമ്പോഴാണ്‌ ജോസിന്റെ ഭീഷ്മശപഥം. ആഷസും ഇന്ത്യയുടെ സൌത്ത്‌ ആഫ്രിക്കന്‍ പര്യടനവും കഴിയാതെ പുള്ളി ഇനി കളിക്കളത്തിലേക്കില്ലപോലും. അതിന്റെ ഇടയില്‍ ഒരു പുതിയ ഡെവലപ്പ്‌മന്റ്‌ . ജിതിന്‌ ബൌള്‍ ചെയ്യുമ്പോള്‍ കയ്യ്‌മുട്ടിന്‌ ഒരു വേദന.

അന്ന്‌ വൈകുന്നേരം ജിതിന്‍ ഡോക്ടറെ കണ്ടു. ഡോക്ടര്‍ ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞു. ജിതിന്‌ ""ടെന്നിസ്‌ എല്‍ബൊ" ആണത്രെ. രണ്ടുമാസം വിശ്രമം വേണ്ടിവരും. കളിക്കുവാന്‍ ഞാനും സുബിനും ബാക്കി.

3 Comments:

Post a Comment

Links to this post:

Create a Link

<< Home

free site statistics