Wednesday, November 08, 2006

ഭീകരറാഗിങ്ങിന്റെ മധുരസ്മരണകള്‍

അന്നേതോ അവധി ദിവസമായിരുന്നു. ജോജോ(വാര്‍ഡന്‍)ഹോസ്റ്റലില്‍ ഇല്ല. ഞങ്ങള്‍ first years നെഞ്ചിടിപ്പു കൂടാന്‍ വേറേ വല്ലതും വേണൊ. second years ഉം Third years ഉം കുറവായിരുന്നു. study leave ഓ മറ്റോ ആയിരുന്നിരിക്കണം. ചുരുക്കത്തില്‍ Fourth Years നെ മാത്രം പേടിച്ചാല്‍ മതി.
എല്ലാബാച്ചുകാര്‍ക്കും തങ്ങളുടെ Fourth Years നെ കുറിച്ച്‌ നൂറു നാവാണ്‌. ആരോമലിന്റെ ഒക്കെ ഭാഷയില്‍ പറഞ്ഞാല്‍ "ഇതു വല്ലതുമാണോ Fourth Years........ഞങ്ങളുടെ Fourth years അല്ലേ..... .........". ഞങ്ങള്‍ക്കും അങ്ങിനെ തന്നെ. ഞങ്ങളുടെ Fourth Years ആണ്‌ Fourth years. ഞങ്ങളുടെ Fourth years പൊതുവെ നല്ല ഉയരമുള്ളവരും അതിനൊത്ത അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വണ്ണമുള്ളവരും ആയ ആജാനു ബാഹുക്കള്‍ ആയിരുന്നു. സമാധാനപ്രിയരെങ്കിലും എല്ലാവിധ അലമ്പിനും നേതൃത്വം നല്‍കുന്നവരും സര്‍വോപരി എന്തിനും പോന്നവരും ഒന്നിനും മടിക്കാത്തവരും ആയിരുന്നു.
സീനിയേര്‍സിന്റെ assignment എഴുതിക്കൊടുത്തും മെസ്സില്‍ വെള്ളം എടുത്തുകൊടുത്തും പകല്‍ കഴിഞ്ഞു. സമയം ആറാറരയായി. സന്ധ്യമയങ്ങി.

"ദൈവമേ Fourth years"
ബേഡി, സമീല്‍, തബല, റിജോ തുടങ്ങി അഞ്ചാറു പേര്‍........മന്ദം.......മന്ദം......

എന്താ സംഗതി.........ഞങ്ങളെ തല്ലാന്‍ പോവുകയാണ്‌. "നിങ്ങളെ തല്ലാന്‍ ഞങ്ങളെ അനുവദിച്ചില്ലെങ്കില്‍ നിങ്ങളും ഞങ്ങളൂം തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരിക്കയില്ല" അവര്‍ പ്രഖ്യാപിച്ചു. തല്ലു കിട്ടിയാലെന്താ ഫോര്‍ത്തിയെര്‍സുമായി നല്ല ബന്ധം ഉണ്ടാക്കിയാല്‍ second years ന്റെയും Third years സിന്റെയും മുന്‍പില്‍ ഞെളിഞ്ഞു നടക്കമല്ലോ എന്നു മനപ്പായസമുണ്ട ഞങ്ങളാകട്ടെ വരും വരായ്കകള്‍ നോക്കാതെ തല്ലുകൊണ്ടേക്കാം എന്നു സമ്മതിച്ചു.

Corridor നു നെരേയുള്ള റൂം ആണ്‌ എന്റെത്‌. അതുകൊണ്ട്‌ സീനിയെര്‍സിന്‌ എന്റെ റൂം അത്ര പന്തിയല്ല. safe അല്ലാത്രെ. കിഴക്കേ അറ്റത്തുള്ള പമ്മന്‍, ഗുണ്ടാച്ചി, അക്രു, ഏലിയാസ്‌ ഇവരുടെയൊക്കെ മുറികളാണ്‌ അവര്‍ക്കു പ്രിയം. ആരെങ്കിലും വന്നാല്‍ തന്നെ ബാല്‍കണിയിലൂടെ രക്ഷപെടാം.
ഇത്തവണ കലാപരിപാടികള്‍ അരങ്ങേറുന്നത്‌ പമ്മന്റെ മുറിയിലാണ്‌. രണ്ടൊ മൂന്നോ പേരുടെ ബാച്ചിനെ അവര്‍ വിളിക്കും. പോവുക, തല്ലു കൊള്ളുക, തിരിച്ചു പോരുക. കന്‍ഫ്യുഷന്റെ പ്രസ്നം ഉദിക്കുന്നില്ല.
മുന്‍പോട്ടുപോയ ബേഡി reverse എടുത്ത്‌ എന്റെ മുന്നില്‍ വന്നു നിന്നു.
"എടാ..... ആരെങ്കിലും വന്നാല്‍ സിഗ്നല്‍ തരണം"
ഉത്തരവ്‌ സിരശ്ശാവഹിക്കാമെന്ന്‌ ഞാന്‍ തലയാട്ടി.
പിന്നെ പമ്മന്റെ റൂമില്‍ നിന്നും അടിയുടെ ഒച്ചയും വിലാപങ്ങളും പല്ലുകടിയും ഞാന്‍ കേട്ടു.

ബാച്ചീലെ ഒട്ടു മുക്കാലും പോയിതല്ലുകൊണ്ടു. ഞാനും പാണ്ടിയും ഉള്‍പ്പെടെ നാലഞ്ചു പേര്‍ മാത്രം ബാക്കി. ബേഡിക്കു വേണ്ടി ചാരപ്പണി ചെയ്ത എന്നെ മര്‍ദ്ദനത്തില്‍ നിന്നെ ഒഴിവാക്കിയേക്കും എന്ന്‌ ഞാന്‍ പ്രതീക്ഷിച്ചു. നാം പ്രതീക്ഷിക്കുന്നതു പോലല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുക. എന്നെ അവര്‍ ഒഴിവാക്കിയില്ല. ബാക്കിയുണ്ടായിരുന്ന ഞങ്ങള്‍ അഞ്ചുപേരെയും അവര്‍ ഒരുമിച്ച്‌ തല്ലാന്‍ വിളിച്ചു.
ഞങ്ങള്‍ പമ്മന്റെ റൂമില്‍ ചെന്നു. അകത്തു കടന്നു. വാതില്‍ അടഞ്ഞു. ബള്‍ബിനു മുകളില്‍ ചുവന്ന തോര്‍ത്ത്‌ വിരിച്ചിരുന്നു. ഒരുമാതിരി അരണ്ട ചുവന്ന വെളിച്ചം. മൊത്തത്തില്‍ ഒരു ഭീകരാന്തരീക്ഷം. ഞങ്ങളൊട്‌ ഭിത്തിയോടു ചേര്‍ന്ന്‌ പുറം തിരിഞ്ഞു നില്‍ക്കന്‍ ആവശ്യപ്പെട്ടു. എന്താണ്‌ പുറകില്‍ സംഭവിക്കുന്നതെന്നോ എന്താന്‌ സംഭവിക്കന്‍ പോകുന്നതെന്നോ ഒരു നിശ്ചയവും ഇല്ല.
അതിനിടയില്‍ സീനിയെര്‍സിന്റെ വക ചില അടക്കം പറച്ചിലുകല്‍. "അടി കൊണ്ട്‌ അരവിന്ദിന്റെ കണ്ണടപൊട്ടി, കണ്ണ്‌ മുറിഞ്ഞു, ആശുപത്രിയില്‍ കൊണ്ടുപോയീ" എന്നൊക്കെ.
അവര്‍ പാണ്ടിയെ തല്ലാന്‍ വിളിച്ചു. തെറിവിളിയും ആക്രോശങ്ങളും. പാണ്ടി അലറിക്കരഞ്ഞു. താനൊരു പാവമാണെന്നും കാണുന്ന പോലൊന്നുമല്ലന്നും തമിഴ്‌ ചുവയുള്ള മലയാളത്തില്‍ പാണ്ടി പറഞ്ഞൊപ്പിച്ചു. പിന്നെ അടിയുടെ ഒച്ചകള്‍....... പാണ്ടിയുടെ കരച്ചില്‍......കരഞ്ഞുകൊണ്ട്‌ പാണ്ടി റൂം വിട്ടു പോയി. ഒന്നും കാണുന്നുണ്ടായിരുന്നില്ലെങ്കിലും എല്ലാം ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
എന്റെ ഊഴമായി. സീനിയേര്‍സ്‌ നിരന്നു നില്‍ക്കുന്നു. ആരുതല്ലണം എന്ന്‌ എന്നോടുചോദിച്ചു. കൂട്ടത്തില്‍ ഏറ്റവും ചെറിയ സമീല്‍ തല്ലില്ലോട്ടെ എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ ചുറ്റും നോക്കി. സീനിയെര്‍സ്‌ തല്ലാന്‍ റെഡിയായിക്കഴിഞ്ഞു. ബേഡിയുടെ കയ്യില്‍ ഊരിപ്പിടിച്ച രണ്ടു ചെരുപ്പുകള്‍. സമില്‍ എണ്റ്റെ കോളറിനു പിടിച്ചു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. തെറിവിളികള്‍...സമീല്‍ എന്നെ കോളറിനു പിടിച്ചു കുലുക്കി. വീണ്ടും അടിയുടെ ഒച്ചകള്‍.

പക്ഷേ ഒച്ചമാത്രം. ഞാന്‍ കണ്ണുതുറന്നു. ബേഡി ചെരുപ്പുകള്‍ തമ്മില്‍ കൂട്ടിയടിച്ചും ബാക്കിയുള്ളവര്‍ കൈകള്‍ തമ്മില്‍ കൂട്ടിയിടിച്ചും ഒച്ചയുണ്ടാക്കുന്നു. സമീല്‍ അപ്പോഴും എന്നെ പിടിച്ചു കുലുക്കുകയായിരുന്നു. കുലുക്കല്‍ അവസാനിച്ചപ്പോള്‍ എന്നോട്‌ കരഞ്ഞോളാന്‍ പറഞ്ഞു. കരഞ്ഞുകോണ്ട്‌ ഞാന്‍ അക്രുവിന്റെ റൂമിലേക്ക്‌ നടന്നു. അവിടെ ചെന്നപ്പോള്‍ അവിടെ എല്ലാവരുമുണ്ട്‌, കണ്ണടപ്പൊട്ടി ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന അരവിന്ദ്‌ ഉള്‍പ്പെടെ എല്ലാവരും, ചിരിച്ചുകൊണ്ട്‌.
എല്ലാം വെറും ഡെമോ.
-ജോജു

6 Comments:

  • paashana thinte aadyathe comment ente thanne aaykotte...kollaaam...joju the write up on ragging was the piece-de resistance...cat onnu kazhinjotte...njanum oru regular contributor aakaam

    By Anonymous Anonymous, at Thursday, November 09, 2006 4:54:00 PM  

  • നന്ദി കിരാ..... നന്ദി
    Joju

    By Blogger പാഷാണം, at Thursday, November 09, 2006 5:38:00 PM  

  • അതു ഗംഭീരം... അല്ലേലും ഈ ഫോര്‍ത്ത് ഇയേഴ്സ് എന്നൊക്കെ പറയുന്നവര്‍ പാവങ്ങളാന്നേ... കാക്കത്തൊള്ളായിരം സപ്ലികള്‍ എങ്ങനെ എഴുതിയെടുക്കും എന്ന് വേവലാതി കൊള്ളുന്നവര്‍ക്കെവിടെ റാഗാന്‍ നേരം? ;-)

    By Anonymous Anonymous, at Thursday, November 09, 2006 8:38:00 PM  

  • ith kollam ......thakarthu.....
    oru nostalgaia!!!!!!

    By Blogger ap, at Friday, November 10, 2006 1:38:00 AM  

  • blog is having some problem

    By Anonymous Anonymous, at Monday, November 13, 2006 7:42:00 PM  

  • ഈ ഐഡിയ ഒക്കെയല്ലേ നമ്മള്‍ അടുത്ത വര്‍ഷം വരുന്ന പിള്ളേരോടിറക്കുന്നത്?!

    കോളജില്‍ ചേര്‍ന്നതിനു ശേഷം ആദ്യമായി നാട്ടില്‍ വന്ന് പരശുരാം എക്സ്പ്രസ്സില്‍ മടങ്ങുകയാണ്.. നിര്‍ഭാഗ്യവശാല്‍ കുറെ തേഡിയേര്‍സും അതിലുണ്ടായിരുന്നു..കാലിയായ കാപ്പി ഗ്ലാസ്സും കൊണ്ട് എന്നെ ആ കമ്പാര്‍ട്ട്മെന്റ് പകുതിയോളം തെണ്ടിച്ചു,“ചേട്ടാ, ചേച്ചീ,..ഈ കണ്ണ്കാണാത്ത പാവത്തിനു വല്ലതും തരണേ..!”

    By Blogger P Das, at Saturday, November 18, 2006 6:05:00 AM  

Post a Comment

<< Home

free site statistics