Saturday, November 18, 2006

ഓര്‍മ്മയില്‍ നിന്ന് ഒരു കഥ

കോളേജ്‌ ആര്‍ട്സിനോടനുബന്ധിച്ച്‌ കഥയെഴുത്തു മത്സരങ്ങള്‍ നടത്താറുണ്ട്‌.കഥയെഴുത്തിന്റെ പേരില്‍ ഒരു Hour അതിന്റെ ക്ഷീണം തീര്‍ക്കാന്‍ Another Hour. ചുരുക്കത്തില്‍ ഉച്ചകഴിഞ്ഞ്‌ ക്ളാസ്സില്‍ കേറുകയേ വേണ്ട. Duty leave കിട്ടുകയും ചെയ്യും. അങ്ങിനെ ഒരു loophole ഉള്ളതിനാല്‍ കോളേജിലെ പക്കാ പഠിപ്പിസ്റ്റുകള്‍ ഒഴിച്ചുള്ള എല്ലാവരും പ്രസ്തുത മത്സരങ്ങളില്‍ പങ്കെടുത്തു പോന്നു. കഥാരചനയില്‍ മാത്രമല്ല കവിതാരചന, ഉപന്യാസം തുടങ്ങിയവയിലും. വിഷയങ്ങളോ എന്തിനൂ ഭാഷപോലുമോ ഞങ്ങള്‍ക്ക്‌ ഒരു പ്രസ്നമായിരുന്നില്ല. ഈ കഥ പറയുന്ന ഞാന്‍ ഇംഗ്ളിഷില്‍ കവിതയെഴുതിയിട്ടുണ്ടെന്നു പറയുമ്പോള്‍ തന്നെ സംഗതിയുടെ കിടപ്പ്‌ പിടികിട്ടുമല്ലോ.

ഞാന്‍ First year ആയിരുന്നപ്പോഴും പതിവുപോലെ കഥാരചനാ മത്സരം നടന്നു. സര്‍ഗവേദന കടിച്ചമര്‍ത്തി കഥയെഴുതാന്‍ മുട്ടിനില്‍ക്കുന്ന ഒരുപറ്റം യുവാക്കളെ ഞാന്‍ അവിടെക്കണ്ടു. യുവതികളെയും. അക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കഥാകാരന്റെ കഥ അയാളുടെ അനുവാദമില്ലാതെ ഞാനിവിടെ പ്രസിധീകരിക്കട്ടെ. കഥയുടെ വിഷയം "വഴിയോരക്കാഴ്ചകള്‍".
കഥ ഇങ്ങനെയാണ്‌.

"ഏറണാകുളം എം.ജി റോഡിലെ കാഴ്ചകളാണ്‌ ഞാന്‍ എഴുതുന്നത്‌. സമയം 5.50 p.m
ആണുങ്ങള്‍= 52
പെണ്ണുംങ്ങള്‍ =37
കാറുകള്‍ = 29
ബൈക്ക്‌ =64
പശു =4
കാക്ക=13
.........................
........................... ".
അവസാനം ഇഷ്ടന്‍ ഇങ്ങനെ കണ്‍ക്ലൂഡ്‌ ചെയ്തു.
"ഇനിയും ഒരുപാട്‌ കാഴ്ചകള്‍ അവിടിയുണ്ടായിരുന്നു. അതൊന്നും വിവരിക്കുവാന്‍ സമയം ഇല്ലാത്തതിനാന്‍ നിര്‍ത്തുന്നു. "
----------------------------The End--------------------------

(by ജോജൂ)

6 Comments:

Post a Comment

<< Home

free site statistics