Tuesday, November 14, 2006

വളരെ ശാന്തമായ്‌ ഒരാള്‍...........

ട്ര്‌ണിം.......ട്ര്‌ണിം.......ട്ര്‌ണിം...........
ഹോസ്റ്റല്‍ ഫോണ്‍ റിംഗ്‌ ചെയ്യുന്നു.
കുഞ്ഞിരാമന്‍ ഫോണ്‍ എടുത്തു.
"ഹലോ"
"ഹലോ ഹോസ്റ്റല്‍ അല്ലേ"
"അതേ"
"പ്രവീണിനെ ഒന്നു കിട്ടുമോ"
"ഇതാരാണ്‌"
"അമ്മയാണ്‌"
"ഏതു ബാച്ചിലെ പ്രവീണിനെയാ... "
"സെക്കന്‍ഡ്‌ ഇയറിലെ..... "
സെക്കന്‍ഡ്‌ ഇയറില്‍ പ്രവീണൊ? ആരാപ്പാ അത്‌
"സെക്കന്‍ഡ്‌ ഇയറില്‍ പ്രവീണ്‍ ഇല്ലല്ലോ, ഞാന്‍ ഇവിടെ മെസ്സ്‌ കമ്മിറ്റിയിലുള്ളതാ, ഞാനും സെക്കന്‍ഡ്‌ ഇയറാ. അങ്ങിനെ ഒരു പ്രവീണ്‍ ഇവിടെ ഇല്ല"

പിന്നീടൊരിക്കല്‍

ട്ര്‌ണിം.......ട്ര്‌ണിം.......ട്ര്‌ണിം...........
ഹോസ്റ്റല്‍ ഫോണ്‍ റിംഗ്‌ ചെയ്യുന്നു.
"ഹലോ"
"ഈ ശാന്തം എന്നു വിളിക്കുന്ന പ്രവീണിനെ ഒന്നു കിട്ടുമോ"
Phone is on hold
"ശാന്തം ഫോണ്‍.......ശാന്തം ഫോണ്‍........." ഹോസ്റ്റല്‍ പ്രകമ്പനം കൊണ്ടു.

(by ജോജൂ)

2 Comments:

  • ട്ര്‌ണീം.. ഞങ്ങടെ ഹോസ്റ്റലിലും ഫോണ്‍ മണിയടിച്ചു..
    ഹലോ പ്രമോദിനെ ഒന്നു വിളിക്കാമോ..
    ഫൊണെടുത്തവന്‍ മറ്റുള്ളവരെ നോക്കി “ഏതാടാ ഈ പ്രമോദ്”..
    പുറത്തിരുന്നവന്‍ “എടാ, അത് നമ്മുടെ ഹനുമാന്‍”..
    പിന്നെ ആരോ വിളിച്ചു, കേട്ടവര്‍ ഏറ്റ് വിളിച്ചു, “ഹനുമാനേ, നിനക്ക് ഫൊണ്‍”

    പാഷാണമേ, ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    By Blogger P Das, at Saturday, November 18, 2006 5:52:00 AM  

  • eda japan joju..ninne pinne kandolam..

    By Blogger Praveen, at Thursday, November 23, 2006 6:32:00 PM  

Post a Comment

<< Home

free site statistics