Wednesday, November 29, 2006

വെളുക്കാന്‍ തേച്ചത്‌........

(കഥയിലെ യഥാര്‍ത്ഥ നായികാനായകന്‍മാര്‍ ഇന്ത്യയിലെ ഒരു സോഫ്റ്റ്‌വെയര്‍ഭീമനും ഒരു കൊടികെട്ടിയ സ്വാകാര്യബാങ്കും ആയതിനാല്‍ മാനനഷ്ടക്കേസുകൊടുക്കൊമോ എന്നു ഭയന്ന്‌ ഈയുള്ളവന്‍ അവയുടെ പേരു വെളിപ്പെടുത്തുന്നില്ലില്ല. സ്വയരക്ഷക്ക്‌ വേണ്ടി മറ്റൊരു വാചകം കൂടി ചേര്‍ക്കുന്നു. ഇതിലെ ഷബീര്‍ ഒഴിച്ചുള്ള കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളോടോ സ്ഥാപനങ്ങളോടോ ഒരു സാമ്യവുമില്ല. വായിക്കുന്നവര്‍ക്ക്‌ അങ്ങനെയെങ്ങാനും തോന്നിയാല്‍ അത്‌ വെറും യാദൃശ്ചികം മാത്രമാണ്‌. )
രംഗം ഒരു ഷബീറിന്റെ മുറി
ഷബീര്‍ സ്വന്തം കമ്പ്യൂട്ടറിനു മുന്‍പില്‍ ചില ചില്ലറ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു

എന്താണിത്‌ transaction update ആകുന്നുല്ല.
വീണ്ടും try ചെയ്യുമ്പോഴാണെങ്കില്‍ Network error.
പിന്നെയും try ചെയ്യുകയാണെങ്കില്‍ database error
പിന്നെ athentication error
എങ്ങാണ്ടൂന്ന് തിരിക്കുകയും ചെയ്തു എങ്ങാണ്ടൊട്ട്‌ എത്തിയുമില്ല എന്നു പറയുന്നതുപോലെ താന്‍ നടത്തിയ Online transaction വഴിയിലെങ്ങാനും കുരുങ്ങിയോ എന്ന്‌ ഷബീര്‍ ഭയന്നു.
ശവങ്ങള്‌.......വല്ല കൊള്ളാവുന്ന സോഫ്റ്റ്‌വെയറും ഉപയോഗിച്ചുകൂടെ..........

കസ്റ്റമര്‍ കെയറിനെ വിളിച്ചുകളയാം

ഹല്ലോ........... dash ബാങ്കല്ലേ?
അതെ dash ബാങ്കാണ്‌.......
അതേ എന്റെ transaction update ആയില്ലല്ലോ.... എന്താണിത്ര താമസം? ക്ഷമിക്കണം സാര്‍ ഇവിടെ software നു ചില തകരാരുകള്
‍എന്നുപറഞ്ഞാലെങ്ങനാ........ഒരു കസ്റ്റമറിന്‌ ഒരു facility provide ചെയുപോല്‍ അതുമര്യാദക്ക്‌ നടത്തിക്കൂടെ.........

ഷബീര്‍ നല്ല ചൂടിയാലിരുന്നു. ബാങ്കിന്റെ അപ്പൂപ്പനേം അമ്മൂമ്മേനേം ഒക്കെ ചീത്ത പറഞ്ഞു കൂട്ടത്തില്‍ കസ്റ്റമര്‍കെയറിലിരിക്കുന്നവന്റെയും.. കസ്റ്റമര്‍ കെയറിലെ പയ്യന്‍ നിന്നു വിയര്‍ത്തു.

എല്ലാം ഒന്നടങ്ങി എന്നു തോന്നിയപ്പോള്‍ അവന്‍ ചോദിച്ചു.
എന്താണു സാറിന്റെ പേര്‌
ഷബീ‍ര്‍
‍എവിടെ വര്‍ക്കുചെയ്യുന്നു...... dash software company
എതാണ്‌ സാര്‍ Domain
banking..
ഏതാണ്‌ product.....
പ്രോഡക്ടിന്റെ പേരു പറഞ്ഞു.
ഒരു ദീര്‍ഘനിസ്വസത്തിനു ശേഷം customer care executive തുടര്‍ന്നു.
എന്റെ സാറെ ആ product തന്നെയാണ്‌ ഞങ്ങളും ഉപയോഗിക്കുനത്‌. ഞാനൊന്നു ചോദിക്കട്ടെ സാര്‍ , എന്താണി താമസം... ട്രാന്‍സാക്ഷന്‍ അപ്ഡേറ്റാകുന്നില്ലല്ലോ?എത്ര ബഗ്ഗുകളാണിതില്‍.... എത്ര കസ്റ്റമേര്‍സിന്റെ വായില്‍ നിന്ന്‌ ഞങ്ങള്‍ തെറി കേള്‍ക്കണം....... മര്യാദക്കു വര്‍ക്കു ചെയ്യുന്ന ഒരു product provide ചെയ്തു കൂടെ സാര്‍........ മനുഷ്യനെ തെറി കേല്‍പ്പിക്കാന്‍ ഓരോ സോഫ്റ്റ്‌വെയരും കൊണ്ടിറങ്ങിക്കോളും..... കസ്റ്റമര്‍ കെയര്‍ എക്സിക്കുട്ടിവ്‌ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. താന്‍ വിയര്‍ത്തു തുടങ്ങുന്നു എന്നു മനസ്സിലാക്കിയ ഷബീര്‍ ഫോണ്‍ കട്ട്‌ ചെയ്തു.

4 Comments:

  • "വെളുക്കാന്‍ തേച്ചത്‌........"
    കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളോടോ സ്ഥാപനങ്ങളോടോ ഒരു സാമ്യവുമില്ല. വായിക്കുന്നവര്‍ക്ക്‌ അങ്ങനെയെങ്ങാനും തോന്നിയാല്‍ അത്‌ വെറും യാദൃശ്ചികം മാത്രമാണ്‌.

    By Blogger പാഷാണം, at Wednesday, November 29, 2006 2:19:00 AM  

  • ഹിഹി ഇത് സ്വന്തം കഥയാണല്ലേ. ഷബീറിന്റെ പേരിട്ടു. ഫോണ്‍ വെച്ചത് നന്നായി.

    By Blogger സു | Su, at Wednesday, November 29, 2006 2:24:00 AM  

  • :)

    By Blogger വല്യമ്മായി, at Wednesday, November 29, 2006 2:34:00 AM  

  • മറ്റുള്ളവരുടെ നേര്‍ക്കു ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കിയുള്ള നാലു വിരലുകളും നമ്മുടെ നേര്‍ക്കാണു ചൂണ്ടുന്നത് എന്നു ഓര്‍ക്കുക.(എന്നു മുന്‍ഷിയിലെ അമ്മാവന്‍ പറഞ്ഞു :-))

    By Blogger മുസാഫിര്‍, at Thursday, November 30, 2006 5:41:00 PM  

Post a Comment

<< Home

free site statistics