Tuesday, February 20, 2007

അലാറം

അന്നന്നുള്ള പാഠങ്ങള്‍ അന്നന്നു തന്നെ പഠിക്കണം.
പക്ഷേ അതിനൊക്കെ എവിടാ സമയം.!!
ഹോസ്റ്റലില്‍ രാത്രികളില്‍ കത്തിയടി, ചീട്ടൂകളി, സിനിമാ കാണല്‍ എല്ലാം കഴിഞ്ഞ് ..........
എന്നാല്‍ പിന്നെ രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ എണീറ്റിരുന്ന് പഠിച്ചാലെന്താ? പഠിക്കാന്‍ പറ്റിയ സമയം അതുതന്നെയാണെന്ന് ശാസ്ത്രം ശരിവയ്ക്കുകയും ചെയ്യുന്നു.
ശരി, അങ്ങനെയാകട്ടെ.
ടൈം പീസില്‍ അലാറം സെറ്റുചെയ്യുന്നു. അതിരാവിലെ ഉണരാമെന്ന പ്രതീക്ഷയോടെ കട്ടിലിലേക്ക്. രാവിലെ അലാറമടിക്കുന്നു. താന്‍ പോലുമറിയാതെ കപീഷിന്റെ വാലുപോലെ കൈകള്‍ നീണ്ടുചെന്ന് അലാറം ഓഫ് ചെയ്യുന്നു. പിന്നെ കോളേജിലെക്ക് എഴുന്നള്ളതിന്റെ തൊട്ടുമുന്‍പെയാണ് ഉണരുക. ഇത് പഠിക്കണമെന്ന് ആഗ്രഹമുള്ള ഏതിരു ഹോസ്റ്റല്‍ നിവാസിയുടെയും പ്രധാന പ്രശ്നമായിരുന്നു, ആണ് ആയിരിക്കുകയും ചെയ്യും.

ഈ പ്രശ്നം എങ്ങെനെ നേരിടാം എന്ന ഒരു ചര്‍ച്ച സനോജിന്റെ മുറിയില്‍ അരങ്ങേറി. ഉരുത്തിരിഞ്ഞ ഒരു പോംവഴി എന്നത് അലാറം ഒളിപ്പിച്ചു വയ്ക്കുക എന്നതാണ്. സനോജിന് രാവിലെ എണീറ്റ് പഠിക്കണമെന്നുണ്ട്. അലാറമൊളിപ്പിക്കാനുള്ള പണി സനോജ് ഹരിയെ ഏല്‍പ്പിച്ചു. സനോജ് ഉറങ്ങി. ഹരി അലാറം സെറ്റു ചെയ്ത് എവിടെയോ ഒളിപ്പിച്ചു.

രാവിലെ അലാറം കേട്ട് സനോജ് ഉണര്‍ന്നു. ടൈം‌പീസ് എവിടെ! അലാറമടിക്കുന്നുണ്ട്. പക്ഷേ സനോജിന് ടൈം‌പീസ് കണ്ടു പിടിക്കാനാവുന്നില്ല. മേശപ്പുറത്ത്, മേശയുടെ അടിയില്‍, കട്ടീലിന്റെ അടിയില്‍ എന്നിങ്ങനെ നോക്കാവുന്ന എല്ലായിടത്തും നോക്കി. ഒരു രക്ഷയുമില്ല.

സഹികെട്ട് സനോജ് ടൈം‌പീസ് അന്വേഷിക്കുന്നത് മതിയാക്കി, കട്ടിലിനെത്തന്നെ അഭയം പ്രാപിച്ചു. അലാറം അപ്പോഴും അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ ഉണര്‍ന്നപ്പോഴേക്കും രാവിലെ ഒന്‍പതുമണി കഴിഞ്ഞിരുന്നു.

8 Comments:

  • അലാറത്തെ പറ്റിക്കാന്‍ നടക്കൂല മാഷേ. അവനാരാ മോന്‍ ;)

    ബൈ ദ വേ, ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കാമോ. ബ്ലോഗ് റോളില്‍ ചേര്‍ക്കാന്‍ നേരം അവിടെ ഇംഗ്ലീഷ് നാമം വരുന്നു. സെറ്റിങ്ങ്സില്‍ അത് മാറ്റാവുന്നതേയുള്ളൂ.

    By Blogger Sreejith K., at Tuesday, February 20, 2007 9:08:00 PM  

  • എന്റെ കയ്യിലുള്ള സാധനത്തിനെ ഞാന്‍ അലാറം എന്നല്ല അലറാം എന്നാ വിളിയ്ക്കാറ്. :-)

    By Blogger Unknown, at Tuesday, February 20, 2007 9:13:00 PM  

  • സ്വാഗതം.
    :)

    By Blogger Rasheed Chalil, at Tuesday, February 20, 2007 9:22:00 PM  

  • അലാറത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ വളരെ വാസ്തവം.
    ഓ.ടോ: ദില്‍ബാ, നീ അതും പറയും അതിലപ്പുറോം പറയും. :)

    By Blogger Mubarak Merchant, at Tuesday, February 20, 2007 9:27:00 PM  

  • :-)

    By Blogger Peelikkutty!!!!!, at Tuesday, February 20, 2007 9:46:00 PM  

  • ഇത്തിരിവെട്ടത്തിന്റെ സ്വാഗതം എന്തിനാണാവോ? എന്നാലും കിട്ടിയതല്ലേ, ഇരിക്കട്ടെ..Thanks...

    ശ്രീജിത്തേ,
    തഥാസ്തു.....

    By Blogger പാഷാണം, at Tuesday, February 20, 2007 9:54:00 PM  

  • kollam ee kunjupost

    By Blogger G.MANU, at Tuesday, February 20, 2007 10:00:00 PM  

  • കോളെജ്‌ അവസാനം, മുറിയിലുള്ള സാധനങ്ങള്‍ ഭാഗം വച്ച്‌ പിരിയുമ്പോള്‍ ഞാനെടുത്തത്‌ വൈന്റ്‌ കൊടുത്താല്‍ ട്രീണീംംം എന്നലറുന്ന, മൂന്ന് വര്‍ഷം ഞങ്ങളഞ്ചാറ്‌ പേര്‍ ചവിട്ടി പതം വരുത്തിയ ഒരു വയസ്സന്‍ ടൈം പീസായിരുന്നു.

    (പഴയ വസ്തുക്കളുടെ ശേഖരങ്ങളിലെങ്ങോ അതിപ്പോള്‍ പൊടിപിടിച്ചു കിടക്കുന്നു)

    By Blogger മനോജ് കുമാർ വട്ടക്കാട്ട്, at Tuesday, February 20, 2007 10:19:00 PM  

Post a Comment

<< Home

free site statistics