Wednesday, April 25, 2007

ഒന്നു മുതല്‍ പൂജ്യം വരെ

80GB ഹാര്‍ഡിസ്ക് മാര്‍ക്കറ്റില്‍ അവതരിച്ച കാലം. താമസിയാതെ തന്നെ തേജൂഭായി തന്റെ പഴയ 40GB ഹാര്‍ഡ് ഡിസ്കിനൊപ്പം പുതിയ 80 GB യും കൂടെ ചേര്‍ത്ത് മൊത്തം 120 GB ആയി പരിഷ്കരിച്ചു. ഒരു എണ്‍പത് ജി.ബി ഫ്രീ സ്പെയിസ് കിട്ടിയവന്റെ ആക്രാന്തത്തില്‍ കിട്ടാവുന്ന വീഡിയോകളും MP3 കളും സോഫ്റ്റ് വെയറുകളും ഗെയിമുകളും ഒക്കെ കുത്തിനിറച്ച് ബാക്കി വന്ന ഒന്നര GB എങ്ങനെയാ നിറയ്ക്കേയ്ണ്ടതെന്നറിയാതെ പുള്ളിക്കാരന്‍ കുണ്ഢിതപ്പെട്ടു. എങ്കിലും 120GBയുടെ ഗമയില്‍ ആരുണ്ടെന്നെ തോല്പിക്കാന്‍ എന്ന ഭാവത്തില്‍ അദ്ദേഹം ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു.

അങ്ങനെ 120 പ്രൌഢിയില്‍ ഭായി വിലസിയിരുന്ന കാലത്തെ ഒരു അവധിദിവസം. ഉച്ചഭക്ഷണം കഴിഞ്ഞ് ചിലര്‍ ഉറക്കത്തിലേയ്ക്കും മറ്റുചിലര്‍ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ മായികലോകത്തേയ്ക്കും വഴുതിവീണ ഒരു ആഫ്‌റ്റര്‍നൂണ്‍. എത്രനേരം എന്നു കരുതിയാ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുക. തേജൂംഭായി ആപ്ലിക്കേകന്‍സ് എല്ലാം ക്ലോസ് ചെയ്ത് വെറുതെ Desktop refresh ചെയ്തു കളിക്കുവാനാരംഭിച്ചു. മേശപ്പുറത്ത് ചെരിഞ്ഞു കിടന്ന് വലതു കൈകൊണ്ട് മൌസുമാത്രം അനക്കി വെറുതെ refresh...refresh.....

എവിടെനിന്നെന്നറിയില്ല ഒരു മെസ്സേജ് സ്ക്രീനില്‍ വന്നു. എന്താ ഏതാ എന്നൊന്നും വായിക്കാനൊന്നും മിനക്കെട്ടില്ല....അല്ലെങ്കില്‍ തന്നെ ഈ മെസ്സേജായ മെസ്സേജെല്ലാം വായിച്ചു നോക്കിയിട്ടാണോ നമ്മള്‍ OK അടിച്ചിരിക്കുന്നത്...എന്തിനധികം പറയുന്നു ഭായി OK ബട്ടണ്‍ പ്രസ്സു ചെയ്തു. ഒന്നും സംഭവിക്കുന്നില്ല. ഹാങ്ങായോ????

തേജൂഭായി കസേരയില്‍ നിന്നെഴുന്നേറ്റു. കമ്പ്യൂട്ടറിന് അനക്കമില്ല. എന്നാല്‍ പിന്നെ ഒന്നു കറങ്ങിക്കളയാം എന്നു കരുതിക്കാണും. ഭായി മുറിയുടെ പുറത്തു കടന്നു.

ജിങ്കന്റെ മുറിയില്‍ വെടിവെയ്പ്പ് നടക്കുന്നു. കൌണ്ടര്‍‌സ്ടൈയ്ക്കാണ്. ടെററിസ്റ്റുകളും കൌണ്ടര്‍ ടെററിസ്റ്റുകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. തേജൂബായി അനിലിന്റെ മുറിയിലേയ്ക്ക് നടന്നു. അവിടെ എയ്‌ജ് ഒഫ് എം‌പയേര്‍സ് പൊടിപൊടിക്കുന്നു. ചില സ്‌ട്രാറ്റജികള്‍ ഉപദേശിക്കുകയും ചെയ്തു. പിന്നെ സംസമില്‍ പോയി ഒരു പഫ്സും രണ്ടു രൂപയ്ക്ക് കടലയും വാങ്ങി. കടലയും കൊറുച്ചുകൊണ്ട് തേജൂഭായി തിരികെ മുറിയിലെത്തി.

അപ്പേള്‍ മറ്റൊരു മെസ്സേജ് തേജൂഭായിക്കു വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
“Your 120GB is free now”.

12 Comments:

  • ഒന്നു മുതല്‍ പൂജ്യം വരെ....ഒരു ഹാര്‍ഡ് ഡിസ്കിന്റെ കഥ.

    By Blogger പാഷാണം, at Wednesday, April 25, 2007 1:14:00 AM  

  • ഹ ഹ
    പാവം ഭായ്
    അല്ലെങ്കില്‍ തന്നെ ഈ മെസ്സേജായ മെസ്സേജെല്ലാം വായിച്ചു നോക്കിയിട്ടാണോ നമ്മള്‍ OK അടിച്ചിരിക്കുന്നത്.
    ഈ സ്വഭാവം നമ്മുക്കും ഉണ്ടേ, എന്തായാലും ഇനി ശ്രദ്ധിക്കണം.

    By Blogger ആഷ | Asha, at Wednesday, April 25, 2007 3:32:00 AM  

  • ഹാര്‍ഡ് ഡിസ്കിന്റെ സോഫ്റ്റ്സ്റ്റോറി കൊള്ളാം. ഒരു ഫ്ളോപ്പിയിലൊതുങ്ങുന്നത്ര ചെറുതെന്കിലും 120 ജിബിയിലും തീരാത്ത വിശാലമാണതിന്റെ ഭാവന...!!

    കൊടുകൈ..!!!

    By Blogger SUNISH THOMAS, at Wednesday, April 25, 2007 9:26:00 AM  

  • ഇതുനന്നായി.. തമാശയാണെങ്കിലും.. അതിലെ മേസേജ് ഇഷ്ടപ്പെട്ടു...:)

    By Blogger സാജന്‍| SAJAN, at Wednesday, April 25, 2007 11:58:00 AM  

  • ;)
    മനോഹരമായ ലാസ്റ്റ് മെസ്സേജ്

    By Blogger Pramod.KM, at Wednesday, April 25, 2007 5:02:00 PM  

  • enthayalum valiya preshnam ayi kanilla ......hostel alle ithokke thirich pidikkavunnatheyullu :)

    By Blogger ap, at Friday, May 04, 2007 7:02:00 PM  

  • കാണാന്‍ ലേയ്റ്റായി. കലക്കന്‍ ഐറ്റം!!

    വലിച്ച് നീട്ടലില്ല. അടിച്ചുപരത്തിലില്ല. ക്രിസ്പി!

    ഞാനിനി ഇതൊക്കെ കണ്ട് ഒന്ന് പഠിച്ചിട്ട് പുരാണമെഴുത്തു തുടരാം എന്ന തീരുമാനത്തിലാണ്.

    By Blogger Visala Manaskan, at Tuesday, May 08, 2007 12:44:00 AM  

  • വിശാലേട്ടാ,

    ആദ്യം പറഞ്ഞ മുഖസ്തുതി ശ്ശി പിടിച്ചിരിക്കണ്. ന്നാലും അവസാനം പറഞ്ഞ കടുംകൈ ഒഴിവാക്കുന്നതാവും ബുദ്ധി.

    By Blogger പാഷാണം, at Saturday, May 12, 2007 4:33:00 PM  

  • കൊള്ളാം..കാണാന്‍ വൈകി.ഒരു പല്ലി എസ്.എം.പി.എസ്സില്‍ കയറി ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി എന്റെ കമ്പ്യൂട്ടറിന്റെ മിക്കവാറും എല്ലാം പോയി. ഇപ്പോള്‍ ഒരു സ്പെയര്‍ വെച്ച് ഓടിക്കുന്നു.
    qw_er_ty

    By Blogger മൂര്‍ത്തി, at Saturday, August 18, 2007 10:34:00 PM  

  • അല്ലെങ്കില്‍ തന്നെ ഈ മെസ്സേജായ മെസ്സേജെല്ലാം വായിച്ചു നോക്കിയിട്ടാണോ നമ്മള്‍ OK അടിച്ചിരിക്കുന്നത്.



    ഇത് കലക്കന്‍ ടയലോഗ് ...........

    By Blogger ഹരി...., at Thursday, June 10, 2010 4:20:00 AM  

  • This comment has been removed by the author.

    By Blogger ഹരി...., at Thursday, June 10, 2010 4:21:00 AM  

  • Lenovo laptop screen goes nearly black. How to fix?my iphone wont show up on itunes?Mobamingle gone?????????????How to check a remote SAS library contents? ps3 jailbreak for 3.50 For Those Running Parallel on MAC?Adobe Photoshop CS4: No "Import Video To Layers" option?How do you change the right click default back to "reset" in Microstation V8i? (10 points)? ps3 jailbreak software download ps3 jailbreak ps3 3.50 jailbreak download How can I see all word or pdf files on google? keyword?What can I set my fb status as?Are there any survey sites for free .net domains?computer turns on, screen turns on, but stays black? ps3 jailbreak free MacBook pro Internet connection problem.?i replace my monitor, my problem is, it doesnt boot properly to windows. It only works with safe mode. Thanks?on facebook can anyone see a private event or just those who are invited? ps3 jailbreak 2011 [url=http://ps3jailbreak24.blogspot.com]jailbreak ps3[/url] Hey can anyone upload the globe converter.exe required to open cod black ops and paste the dwload link please?So if I wanted to play on xbox live and use my laptop with wired enternet, on the same router, all I need is a?cannot access internet after spyware doctor uninstall?May i have my standard buttons back/? ps3 jailbreak download IP address sharing files?im just after doing update now my songs won't go back on?Does anyone know a ranking extension or program that I can use for my website? ps3 jailbreak faq how do I delete my facebook profile pictures album?In Java, how do I make it so when I click on a textfield that already has text in it, the text gets selected..?x ray program for mac?in excel. i want A1:D1 blacked out when E1 says"done" but how do i repeat this for cells below?Will the Cobra HA-TA Extended Scanner Antenna work with my Nascar Uniden handheld scanner; help?

    By Anonymous Anonymous, at Monday, August 15, 2011 7:52:00 AM  

Post a Comment

<< Home

free site statistics