Tuesday, March 06, 2007

കാറ്റും മഴയും

ഞാനും സനോജും ബാലനുംകൂടി ബാലന്റെ മുറിയിലിരുന്ന് കാരംസ് കളിതുടങ്ങിയിരുന്നു. സമയം ഏതാണ്ട് നാലുനാലര. കിരണ്‍ പുറത്ത് ബായ്ഗും വച്ചുകെട്ടി ഇടപ്പള്ളിയിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നു. മൂടിക്കെട്ടിയ ആകാശം ഇപ്പോപ്പെയ്യും പെയ്യില്ല പെയ്യും എന്നൊക്കെപ്പറഞ്ഞു നില്‍ക്കുന്നു. അപ്പോഴേ വിചാരിച്ചതാണ് കിരണ്‍ അങ്ങെത്തും മുന്‍പുതന്നേ മഴപെയ്യുമെന്ന്. ഞങ്ങള് ‍കളിതുടര്‍ന്നു.

മഴകനത്തു. പടിഞ്ഞാറുവശത്തുള്ള വാതിലിലൂടെ എറിച്ചിലടിക്കാനും തുടങ്ങി. അപ്പോഴേക്കും കിരണ്‍ മടങ്ങിയെത്തിയിരുന്നു. ഈ മഴയത്ത് എങ്ങനെ പോകാനാണ്. കുറേ നേരം അവനവിടിവിടെ ചുറ്റിപ്പറ്റി നിന്നു. കുറച്ചുനേരം ബാലന്റെ മാസ്മരപ്രകടനങ്ങള്‍ കണ്ടു. മഴകുറഞ്ഞു. കുറച്ചുകൂടെ കഴിഞ്ഞപ്പോള്‍ മഴനിന്നു.

മഴയൊക്കെ നിന്നല്ലോ, എന്താടാ പോകുന്നില്ലെ എന്ന ചോദ്യത്തിന് കിരണിന്റെ ഉത്തരം ഞങ്ങളെ ചിരിപ്പിക്കാതിരുന്നില്ല. മഴമാറി പക്ഷേ, കാറ്റുണ്ടൂ് പോലും.
(കിരണ്‍ നന്നായി മെലിഞ്ഞിട്ടാണ്, എന്നേക്കാള്‍)

2 Comments:

  • ഇത്തിരി മെറ്റല് തോര്‍ത്തില്‍ കെട്ടി കയ്യിലെടുക്കാന്‍ ഐഡീയ പറഞ്ഞു കൊടുത്തൂടാര്‍ന്നോ?

    :-)

    -പാര്‍വതി.

    By Blogger ലിഡിയ, at Wednesday, March 07, 2007 2:23:00 AM  

  • Miss parvathy..ee kiran ennu parayunna kakshi oru expert meteorologist koodi aayathinaal...Kaatu karanam mazha thirichchu vannalo enna shankayil aanu yathra thirikkathathu..editor joju udheshikkunathu verum oru nalla payyane kurichulla apavadam maathram ... allengil thanne..oru backpack moththam sathanam illa pol irumbinte avishyam kanillalo alle..
    Iceman ennariyapeduna njan annathe veroru drithsakshi aayanthinalum, Sathyam olichchuvekkunathu ishtam allathathinalum ithu ivide velidpeduthunnu ennu mathram..

    By Blogger The iceman, at Wednesday, March 07, 2007 3:18:00 AM  

Post a Comment

<< Home

free site statistics