ഒന്നു മുതല്‍ പൂജ്യം വരെ
80GB ഹാര്‍ഡിസ്ക് മാര്‍ക്കറ്റില്‍ അവതരിച്ച കാലം. താമസിയാതെ തന്നെ തേജൂഭായി തന്റെ പഴയ 40GB ഹാര്‍ഡ് ഡിസ്കിനൊപ്പം പുതിയ 80 GB യും കൂടെ ചേര്‍ത്ത് മൊത്തം 120 GB ആയി പരിഷ്കരിച്ചു. ഒരു എണ്‍പത് ജി.ബി ഫ്രീ സ്പെയിസ് കിട്ടിയവന്റെ ആക്രാന്തത്തില്‍ കിട്ടാവുന്ന വീഡിയോകളും MP3 കളും സോഫ്റ്റ് വെയറുകളും ഗെയിമുകളും ഒക്കെ കുത്തിനിറച്ച് ബാക്കി വന്ന ഒന്നര GB എങ്ങനെയാ നിറയ്ക്കേയ്ണ്ടതെന്നറിയാതെ പുള്ളിക്കാരന് കുണ്ഢിതപ്പെട്ടു. എങ്കിലും 120GBയുടെ ഗമയില്‍ ആരുണ്ടെന്നെ തോല്പിക്കാന് എന്ന ഭാവത്തില്‍ അദ്ദേഹം ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു.
അങ്ങനെ 120 പ്രൌഢിയില്‍ ഭായി വിലസിയിരുന്ന കാലത്തെ ഒരു അവധിദിവസം. ഉച്ചഭക്ഷണം കഴിഞ്ഞ് ചിലര്‍ ഉറക്കത്തിലേയ്ക്കും മറ്റുചിലര്‍ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ മായികലോകത്തേയ്ക്കും വഴുതിവീണ ഒരു ആഫ്റ്റര്‍നൂണ്‍. എത്രനേരം എന്നു കരുതിയാ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുക. തേജൂംഭായി ആപ്ലിക്കേകന്സ് എല്ലാം ക്ലോസ് ചെയ്ത് വെറുതെ Desktop refresh ചെയ്തു കളിക്കുവാനാരംഭിച്ചു. മേശപ്പുറത്ത് ചെരിഞ്ഞു കിടന്ന് വലതു കൈകൊണ്ട് മൌസുമാത്രം അനക്കി വെറുതെ refresh...refresh.....
എവിടെനിന്നെന്നറിയില്ല ഒരു മെസ്സേജ് സ്ക്രീനില്‍ വന്നു. എന്താ ഏതാ എന്നൊന്നും വായിക്കാനൊന്നും മിനക്കെട്ടില്ല....അല്ലെങ്കില്‍ തന്നെ ഈ മെസ്സേജായ മെസ്സേജെല്ലാം വായിച്ചു നോക്കിയിട്ടാണോ നമ്മള് OK അടിച്ചിരിക്കുന്നത്...എന്തിനധികം പറയുന്നു ഭായി OK ബട്ടണ്‍ പ്രസ്സു ചെയ്തു. ഒന്നും സംഭവിക്കുന്നില്ല. ഹാങ്ങായോ????
തേജൂഭായി കസേരയില്‍ നിന്നെഴുന്നേറ്റു. കമ്പ്യൂട്ടറിന് അനക്കമില്ല. എന്നാല്‍ പിന്നെ ഒന്നു കറങ്ങിക്കളയാം എന്നു കരുതിക്കാണും. ഭായി മുറിയുടെ പുറത്തു കടന്നു.
ജിങ്കന്റെ മുറിയില്‍ വെടിവെയ്പ്പ് നടക്കുന്നു. കൌണ്ടര്സ്ടൈയ്ക്കാണ്. ടെററിസ്റ്റുകളും കൌണ്ടര്‍ ടെററിസ്റ്റുകളും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. തേജൂബായി അനിലിന്റെ മുറിയിലേയ്ക്ക് നടന്നു. അവിടെ എയ്ജ് ഒഫ് എംപയേര്‍സ് പൊടിപൊടിക്കുന്നു. ചില സ്ട്രാറ്റജികള്‍ ഉപദേശിക്കുകയും ചെയ്തു. പിന്നെ സംസമില്‍ പോയി ഒരു പഫ്സും രണ്ടു രൂപയ്ക്ക് കടലയും വാങ്ങി. കടലയും കൊറുച്ചുകൊണ്ട് തേജൂഭായി തിരികെ മുറിയിലെത്തി.
അപ്പേള്‍ മറ്റൊരു മെസ്സേജ് തേജൂഭായിക്കു വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
“Your 120GB is free now”.