വേകാത്ത പരിപ്പ്
കിരണ്‍ ചെന്നൈയിലെ പ്രസിദ്ധമായ ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. കോളേജില്‍ നിന്ന് ഒരു വലിയ ജനാവലി തന്നെ അവിടെ ജോയിന്‍ ചെയ്തിരുന്നെങ്കിലും പലരും കമ്പനിമാറുകയോ ഉപരിപഠനാര്‍ത്ഥം ജോലി രാജിവയ്ക്കുകയോ ചെയ്തു. എന്നിട്ടും മനസില്‍ ഓണ്‍സൈറ്റ് മോഹങ്ങളും കയ്യിലൊരു അമേരിക്കന്‍ വിസയുമായി കിരണ്‍ ഇന്ന് അല്ലെങ്കില്‍ നാളെ എന്ന പ്രതീക്ഷയോടെ അമേരിക്കയിലേയ്ക്ക് കാലും നീട്ടി കഴിയുന്നു. അടുത്തെവിടെയോ തേജൂഭായിയും സമാനമായ സ്വപ്നങ്ങളും കണ്ടുകൊണ്ട് സമയം തള്ളി നീക്കുന്നു.
ചെന്നെയിലെ ഒരു വരണ്ട സായാഹ്നത്തില്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വഴിയോരക്കാഴ്ചകള്‍ -പച്ചമലയാളത്തില്‍ ശുദ്ധ വായനോട്ടം - ആസ്വദിച്ചുകൊണ്ടിരുന്ന കിരണിന്റെ കണ്മുന്നിലേയ്ക്ക് ഒരു ഓട്ടോറിക്ഷാ വന്നു നിര്‍ത്തി. രണ്ടു പയ്യന്മാര് ചാടിയിറങ്ങി. മേലെ പറഞ്ഞ് കമ്പിനിയിലേയ്കുള്ള പുതിയ റികൃട്ട്മെന്റ് ആവണം. കണ്ടിട്ട് ഒരു മലയാളി തഞ്ചമൊക്കെയുണ്ട്. ആസ് യൂഷ്വല്‍ ഓട്ടോ ചാര്‍ജിനെ പറ്റി അവിടെ ഒരു തര്‍ക്കം നടന്നു. മുറി തമിഴില്‍ പയ്യന്മാര് എന്തോക്കെയോ പറഞ്ഞു തര്‍ക്കിച്ചു.
തര്‍ക്കത്തിനൊടുവില്‍ അതിലൊരുത്തന് ഇങ്ങനെ ഓട്ടോക്കാരനോടു പറഞ്ഞു.
“അണ്ണേയ്.........അന്ത പരിപ്പ് ഇങ്കെ വേകമാട്ടാതെ!”